രചന : ബിനില കെ ബാബു ✍

കാട് കണ്ടിണ്ടോ …. ണ്ട്…
ന്നാ ഏന്റെ കാട്ടില് ആനേം
പുലീം കടുവേം മാനും
മുയലും മയിലും കാക്കേം
പറന്നും ഓടീം നടക്കണിണ്ട്.
ഇങ്ങടെയോ…?
ഓഹ്!ഇവടെ സകലതിനും കൂടാണ് ഹേ
ഓടാനല്ല നിന്ന് തിരിയാനൂടെ ഹേഹെ
കൊറേപ്പേര് കാവലാണേയ്
ഇവറ്റകളെങ്ങാനും
മതിലുചാടികളഞ്ഞാലോ..
ന്നാ പിന്നെ നിങ്ങള്
പൊഴ കണ്ടിണ്ടോ …. ണ്ട്…
ഞങ്ങടെ പൊഴേല് മീന് തുള്ളണ
കണ്ടാ നിങ്ങള് ചിരിക്കും
ആമ നീന്തണ കണ്ടാ നിങ്ങ
നോക്ക്യേ ഇരിക്ക്യും
നിങ്ങടെ നാട്ടിലെ പൊഴ എങ്ങന്യാ.?
ഞങ്ങടെ നാട്ടിലെ പൊഴേല്
ചണ്ടിയാണ് നെറയെ
ഇപ്പൊ കൊറേ പ്ലാസ്റ്റിക്കും
എറച്ചിച്ചോരേം ഓഹ്…!
ന്നാ ഇനി യ്ക്ക് കേക്കണ്ട
ന്നാ ഞാനും പറയണൂല്യാ
ന്നാ പോരേ നാടും നഗരോം
കടലും കൊറേ മനുഷ്യരേം കാണാം…
ല്യാ… നിങ്ങള് കാട്ടീക്ക് പോരെ
നിങ്ങള് പറഞ്ഞ മനുഷ്യര്
ഇവിടെണ്ട്… നല്ല പച്ച മനുഷ്യര്
ഓരുക്ക് നിങ്ങളെ പിടിക്കും
ന്നാ നിങ്ങക്ക് ഓരെ പിടിക്കുല്യ
നിങ്ങളതോണ്ട് കാട്ടീക്ക് പോരെ…
കാട് കാണാ…. പൊഴേല് കുളിക്കാ
നല്ല മരച്ചീനി മഞ്ഞളുമുപ്പിട്ടു
കാന്താരി കൂട്ടി ഒര് പിടുത്താ പിടിക്കാ..
■■■■■

ബിനില കെ ബാബു (വാക്കനൽ)

By ivayana