രചന : ബിനു. ആർ✍

കൂണുകൾ പറമ്പിലും ഉണങ്ങിയ മരക്കൂട്ടങ്ങളിലും
പാടവരമ്പിലും തെങ്ങിൻതടങ്ങളിലും
ചില സമയങ്ങളിൽ ഇടതിങ്ങി വളരാറുണ്ട്.
അവയിൽ പലതുംവിഷം നിറഞ്ഞവയാകാം
ചിലത് ഭക്ഷ്യയോഗ്യവുമാകാം,
ചിലതെല്ലാംആരോഗ്യദായകവുമാകാം,
അതുപോൽനിറഞ്ഞിരിക്കുന്നു
തിരക്കുള്ളതെരുവോരങ്ങളിൽ
കൂണുകൾ വെളുത്തതും നിറമുള്ളതും!
വഴിവാണിഭക്കാർ പലർ
മറ്റു വാണിഭക്കാർ ചിലർ
വന്നെത്തിയവർ, കുന്നായ്മക്കാർ.
ചില പുലർക്കാലങ്ങളിൽ, ഒതുങ്ങിക്കൂടിയിരിക്കുന്നവർ
പൊട്ടിമുളച്ച കൂണുകൾ പോൽ
ചിലതും പലതും പലരും ചിലരും…!
നവയൗവ്വനങ്ങളിൽ ലഹരിയുടെ
മാസ്മരിക നിമിഷങ്ങളിൽ,
കണ്ടുമടുത്തവർണ്ണപ്രപഞ്ചത്തിൽ,
ഇടിച്ചുപെയ്തൊഴിഞ്ഞ
മഴയുടെകുളിരിൽ
തലതിരിഞ്ഞുപോയ ചിന്തകളിൽ
രാത്രിയുടെ അന്ത്യയാമങ്ങളിൽ
ചിതറിയ മരപ്പുകൾക്കിടയിൽ
ഉയർന്നതെരുവോരങ്ങളിൽ
നിറം കേട്ടവർ വിഷക്കൂണുകൾ!
ചിതറിയ ചിന്തകളിൽ ചന്തമില്ലാത്തവർ!
ലഹരിയുടെ കെട്ടുപോയ നിമിഷങ്ങളിൽ
ബാല്യവും കൗമാരവും വാർദ്ധക്യവും
തിരിച്ചറിയപ്പെടാതെ പോയവർ
കലങ്ങുന്ന തലയ്ക്കുള്ളിൽനിറഞ്ഞ
വൈകൃതങ്ങൾ തിരുപ്പിടിപ്പിച്ചവർ
കാട്ടിക്കൂട്ടുന്നു വിഷക്കൂണുകളുടെ
കരിനീല വർണ്ണങ്ങൾ!

By ivayana