രചന : വേണുക്കുട്ടൻ ചേരാവെള്ളി✍

ഒരു കുഞ്ഞു സൂര്യനിന്നുണരുന്നു മുന്നിലായ്
നിറ വജ്ജ്ര ശോഭയിൽ
മുഖം തുടുത്ത്
ഇരവും ഭയക്കാതെയിനിയുള്ള പകലുകൾ
ഹരിതാഭ ശോഭ നിറച്ചിടുവാൻ
പകരം തരാനൊരു
നിറമുള്ള കനവില്ല
കാണാക്കിനാക്കളും കൂടെയില്ല
ഇലകൾ പൊഴിച്ചിന്നു
മൃതനായോരെന്നുടെ
സ്‌മൃതികളിൽ പൂക്കും വസന്തമാവാൻ
വഴി തെറ്റി വന്നതല്ലറിവിന്റെ പാതയിൽ
വഴിവെട്ടി വന്നതാണീ വെളിച്ചം
ഒരു കൈക്കുടന്നയിൽ
തെളിനീരുമായൊരു
പൂർവ്വ ജന്മത്തിൻ സുകൃതമായി
വേരറ്റു നിൽക്കുമെൻ
തരുവിൽ തണുപ്പിന്റെ
ലതയായി മെല്ലെ പടർന്നു കേറി
പകരം തരാനില്ലൊരു നാളുമൊന്നുമേ
ചിതൽ തിന്നു തീർത്ത
മനസ്സു മാത്രം
അതിനാലെ നീറുന്നു
ഞാനെന്നുമോമലേ…
തീ തിന്നും നെഞ്ചകം നിന്നെയോർത്ത്…. 😪
❤️❤️❤️

By ivayana