രചന : ജോളി ഷാജി. ✍️
വെടിക്കോപ്പുകളുടെ
മുഴക്കത്തിൽ
പിടയുന്നത്
മനസ്സാണ്….
രക്തസാക്ഷിയുടെ
ചോരയിൽ
സൂക്ഷിച്ചുനോക്കിയാൽ
ഒലിച്ചിറങ്ങുന്നത്
അമ്മതൻ മിഴിയിലെ
ചുടുകണ്ണുനീരാണ്.,.,.,
രാജ്യം ചാരമായി
മാറുമ്പോൾ
നിരപരാധിയെങ്ങോ
തോറ്റു പിന്മാറുന്നു…
വിജയക്കൊടി
പാറിക്കാൻ
എത്ര എത്ര ശവങ്ങൾ
ചവിട്ടി കടക്കുന്നു.,.
വെടിക്കോപ്പുകൾ
ദ്വേഷം വിതക്കുമ്പോൾ
ആകാശത്തു
നക്ഷത്രം പോലും
പേടിച്ചൊളിക്കുന്നു…
യുദ്ധം ഒന്നിനും
പരിഹാരമല്ല
സമാധാനത്തിനായി
മനുഷ്യന്റെ മനസ്സാണ്
വെടിപ്പാക്കേണ്ടത്….!!

