മടങ്ങിപ്പോകുമ്പോൾ നീ
രചന : സെഹ്റാൻ✍ എബ്രഹാം,മടങ്ങിപ്പോകുമ്പോൾ നീനിന്റെ പരുന്തുകളെയുംകൂടെക്കൂട്ടണം.നോക്കൂ, ഇന്നലെഅവയിലൊരെണ്ണമെൻ്റെകണ്ണുകളിലൊന്ന്കൊത്തിയെടുക്കയുണ്ടായി!അതിനുമുമ്പൊരിക്കൽകാതുകളിലൊന്ന്!അതിനും മുമ്പ്അധരങ്ങളിലൊന്ന്!വിരലുകളിലൊന്ന്!ഇനിയൊരുപക്ഷേഓർമ്മകളിലൊന്ന്…!?അതൊരിക്കലുംഅകത്തളത്തിലെമരയലമാരയിൽമരുന്നുചെപ്പ്സൂക്ഷിച്ചിരിക്കുന്നഅറയേതെന്നഓർമ്മയെമാത്രമാവരുതേയെന്നപ്രാർത്ഥനയാണിപ്പോൾ.എൻ്റെ മനോവിഭ്രാന്തികളുടെഗുളികകളെല്ലാംഅതിലാണല്ലോസൂക്ഷിച്ചിരിക്കുന്നത്.ആയതിനാൽ എബ്രഹാം,മടങ്ങിപ്പോകുമ്പോൾദയവായി നീനിന്റെ പരുന്തുകളെയുംകൂടെക്കൂട്ടണം…🟫
