നിശ്ശബ്ദമായ തെരുവുകൾ.
രചന : ദിജീഷ് കെ.എസ് പുരം✍ ഇതൊരു വിലക്ഷണഭവനത്തിന്റെമൂന്നാംനിലയിലെ കിടപ്പറ.പുറത്തെ തെരുവിനെഏകദേശംപൂർണ്ണമായിഎന്നെ കാണിച്ചും കേൾപ്പിച്ചുംതരുന്ന വിശാലജാലകം.കുറച്ചുനാളായിപ്രപഞ്ചത്തിന്റെയേതോഒഴിഞ്ഞയിടനാഴിയിൽനിന്ന്ഉൽപ്രവാസത്തിനെത്തിയവിജനതയാലും നിശ്ശബ്ദതയാലുംഈ തെരുവു ഭരിക്കപ്പെടുന്നു!അവരെ ഭഞ്ജിക്കണമെന്നുണ്ട്,അവിടെയെത്തി, ഒന്നുറക്കെകൂവിതെരുവിനെ ഉണർത്തണമെന്നുമുണ്ട്,പക്ഷേ, തുടർക്കൊലപാതകിയായഒരു സ്ത്രീക്ക്, അങ്ങനെയെല്ലായ്പ്പോഴുംപുറത്തുപോകാൻ കഴിയില്ലല്ലോ!മാത്രമല്ല, നിയതദിനത്തിൽത്തന്നെപുതിയ വിഷണ്ണകാമുകൻ, കവിഈ ശയനമുറിയിലെത്തിയിട്ടുമുണ്ട്.തലമുറകൾ കൈമാറിക്കിട്ടിയഅതിപുരാതനമായചുവന്നു കറുത്ത വീഞ്ഞ്അവന്റെ ചുണ്ടിൽ…