Category: വൈറൽ

സമ്പാദ്യം

രചന : പുഷ്പ ബേബി തോമസ്✍ എൻ്റെ സമ്പാദ്യംഎങ്ങനെയാണ് കണക്കാക്കുക ???വീടിനുള്ളിൽ നടന്നു തീരാത്തദൂരം അളന്നോ ???വീടിനപ്പുറംനിശ്ചിത ഇടങ്ങളിലേയ്ക്ക് മാത്രംനടന്ന ദൂരങ്ങൾ അളന്നോ ???വിണ്ടുകീറിയ ഉപ്പൂറ്റിയുംചെളി പുരണ്ട വിരലുകളുംപറയുന്നുണ്ടോ ???പങ്കിട്ടു നൽകിയ നാഴികകൾക്ക്എനിക്ക് മിച്ചമില്ലാത്ത നാഴികകൾക്ക്ഉറങ്ങാനാവാത്ത രാവുകൾക്ക്ഉത്തരം ഉണ്ടാവുമോ ???കഴുകി തീർക്കാനാവാത്തഎച്ചിൽ…

ഹേമ റിപ്പോർട്ടും മറ്റു ചില കാഴ്ചപ്പാടുകളും..

രചന : ഗിരിജൻ ആചാരി തോന്നല്ലൂർ✍ ഏതു കാര്യങ്ങൾക്കുംഒരു മറുവശംകൂടി ഉണ്ടെന്നുള്ളതു സത്യമല്ലേ….?അമിതമായ സിനിമ അഭിനയമോഹം എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നവരുടെ ഒരു കുതിച്ചുചാട്ടവും ഇപ്പോൾ വന്നിട്ടുള്ള ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന പല ചൂക്ഷണ കാര്യങ്ങൾക്കും വഴിതെളിച്ചിട്ടില്ലേ…?യുവാക്കൾ സിനിമയിലേക്ക് അഭിനയ മോഹവുമായി…

പത്രോസിന്റെ പള്ളിക്കൂടം!

രചന : കുറുങ്ങാടൻ ✍ ഇലഞ്ഞിപ്പൂമരത്തണലത്തായൊരു വിദ്യാലയമുണ്ടേഇലഞ്ഞിക്കരയുടെ ഹൃദയതടത്തിലെ വിദ്യാലയമാണേ!വിശുദ്ധപത്രോസ് നാമത്താലൊരു വിദ്യാലയമുണ്ടേവിശുദ്ധി പൂക്കും പൂങ്കാവനമാം വിദ്യാലയമാണേ!പത്രോസ് ശ്ലീഹാ നാമത്താലൊരു പള്ളിക്കൂടമുണ്ടേപത്രോസിന്റെ മക്കടെ മാനസ പള്ളിക്കൂടമാണേ!പത്രോസ് പൗലോസ് ശ്ലീഹാമാരുടെ ദേവാലയമുണ്ടേപ്രാർത്ഥന ഗീതം മുകരിതമാകും ദേവാലയമാണേ!കന്യാമറിയം കുടികൊള്ളുന്നൊരു ദേവാലയമുണ്ടേകാരുണ്യത്താൽ പൂവനമായൊരു ദേവാലയമാണേ!വന്ദ്യതരായ ഗുരുക്കന്മരുടെ…

സ്മരണാഞ്ജലി

രചന : സഫീലതെന്നൂർ✍ എത്ര സമരങ്ങൾ പടുത്തുയർത്തിബ്രിട്ടനെയൊന്നു തുരത്തീടുവാൻ…തനിമയാം നാടിന്റെ സ്പന്ദനങ്ങൾസ്വയം ഒന്നുതന്നെ അറിഞ്ഞിടുവാൻ….സ്വന്തമായ്പടപൊരുതിയെടുത്തവർസ്വാതന്ത്ര്യം തന്നെ നേടിയെടുക്കുവാൻ…സ്വയമൊരു ജീവിതം അർപ്പിച്ചവർനാടിന്റെ രോദനം കണ്ടറിഞ്ഞവർ…നാടിനു വേണ്ടി സ്വയം ത്യജിച്ചു നിന്നവർസ്വാതന്ത്ര്യം തന്നെ മുറുകെ പിടിച്ചവർ….നാടിൻ മഹത്വം ഉയർത്തിപ്പിടിക്കുവാൻനന്മയാം ഇന്ത്യയെ പടുത്തുയർത്തുവാൻ….നന്മയാം വാക്കുകൾ ഉയർത്തിപ്പിടിച്ചവർനമ്മിൽ…

ഇത് ഭാരതം

രചന : അനിൽ ശിവശക്തി✍ ഇത് ഭാരതത്തിന്റെ ശാന്തിപർവംഇത് ത്യാഗ സമരത്തിൻ പുണ്യതീർഥഇത് ചങ്കുറപ്പിന്റെ നേരോർമ്മകൾഇത് അടിമത്ത മണ്ണിന്റെ പുനർജനികൾ .ഇത് ഭാർഗവാരാമന്റെ സംസ്കാര തപോഭൂമിഇത് അശ്വമേധങ്ങൾ ദിഗ് വിജയം കൊയ്തദാശരഥിതൻ കൈവല്യ യാഗഭൂവിത്പണ്ടൊരു തപസ്വി രാ.. മായണമെന്ന് ചൊല്ലിയ പുണ്ണ്യഭൂവിത്എത്രയെത്ര…

ഒറ്റയ്ക്ക്

രചന : ജോർജ് കക്കാട്ട് ✍ നിങ്ങളുടെ ഏകാന്തതയെഞാൻ ഇപ്പോഴും ഭയപ്പെടുന്നുഎനിക്ക് നിങ്ങളെ മുമ്പ്അറിയില്ലായിരുന്നുഇപ്പോൾ ഞാൻ നിങ്ങളെസ്വാഗതം ചെയ്യണംനീ എൻ്റെ കാലത്തിൻ്റെ നിഴൽഇരുണ്ട മണിക്കൂറുകളുടെഅന്ധകാരംഎന്നാൽ നിങ്ങൾ പുതിയകൂട്ടാളിയാകുംഎൻ്റെ വീട്ടിൽ ഒപ്പംഎൻ്റെ ആത്മാവിൻ്റെ ഭവനത്തിൽഅതിനാൽ ഞാൻ നിനക്കുതാമസസൗകര്യം തരണംനിങ്ങൾ മാറുന്നതുവരെനിവൃത്തിയേറിയ ഒന്നിലേക്ക്പോകുകഎന്നോടൊപ്പമുള്ള അസ്തിത്വംനിങ്ങളോടൊപ്പം…

കാടിൻ്റെ വിളി➖➖

രചന : സെഹ്‌റാൻ ✍ മൗനം പത്തിവിരിക്കുന്ന ചിലപുലർച്ചകളിൽ ഞാൻ കാടുകയറാറുണ്ട്.കാലുറകൾ ധരിച്ച വൃക്ഷങ്ങൾ.വൃക്ഷക്കൊമ്പുകളിൽ മുട്ടയിട്ട്അടയിരിക്കുന്ന സ്വർണമത്സ്യങ്ങൾ.ചതുരപ്പാറകളുടെ മാറുപിളർന്നൊഴുകുന്നജലധാരകൾ…കാഴ്ച്ചകളുടെ മടുപ്പിക്കുന്ന ആവർത്തനങ്ങൾ.ഏകാന്തത ഒരു ഭാരമാണെന്നാണ്അപ്പോൾ ഞാൻ ചിന്തിക്കുക!എൻ്റെ ചിന്തകൾ എന്നിൽത്തട്ടി പ്രതിധ്വനിച്ച്കാലഹരണപ്പെട്ടൊരു തത്വചിന്തയായ് തിരികെ വരും.ചിന്തയുടെ ഭാരം തൂങ്ങുന്ന ശിരസ്സുമായ് ഞാൻ…

നാമൊരു തടങ്കലിലാണ്;

രചന : രഘുനാഥ് അന്തിക്കാട് ✍ നാമൊരു തടങ്കലിലാണ്;ഞാനും നീയും ഇന്ന് !നീണ്ടു നീണ്ട ഓർമ്മകളുടെനീറുന്ന ഓർമ്മകളുടെ …..!ബാല്യത്തിലെ നേർത്തു നീണ്ടവയൽ വരമ്പിൽ…..പിന്നെ, തോടിനു കുറുകെയിട്ടഉരുളൻ തെങ്ങ് പാലത്തിൽ,ജീവിതത്തിലെന്നപോലെ ….ഒറ്റയടിപ്പാതയിൽ……അന്ന് തനിച്ചായതുപോലെ !ആരാദ്യം, ആരാദ്യമെന്ന്ഉള്ളിൽ, ഉള്ളിൻ്റെയുള്ളിൽതർക്കം മൂക്കവേ..ഒന്നും ഓർക്കാനാകാതെയിന്ന്,ആരാദ്യം അന്ന് അക്കരെ…

ഒരു വിചിന്തനം.

രചന : ബിനു. ആർ ✍ സ്വന്തമെന്നുവിശ്വസിക്കുന്നവരെല്ലാം ശത്രുക്കളാണെന്നു തിരിച്ചറിയുമീക്കാലത്ത് സത്യധർമ്മങ്ങളെല്ലാം കാറ്റിൽ ഊയലാടിപ്പോകുന്നതുകാൺകെ, മനോനിലയെല്ലാം പരിഭ്രമത്താലുഴലുന്നുചിന്തകളെല്ലാം കൂട്ടംതെറ്റിമേയുന്നു! ദൈവങ്ങളെല്ലാമെല്ലാക്കോണിലുംനിന്നുചുറ്റിവരിയുന്നുയെന്റമ്മേജീവിതത്തിന്നന്തരംഗങ്ങൾനിവൃത്തികേടായി മാറുന്നുവെങ്കിലുംപ്രകൃതിചൂഷണങ്ങളെല്ലാമേതോന്തരവുകളായ് മാറുന്നു…!വിശപ്പെല്ലാം കെട്ടുപോയിരിക്കുന്നുവിഷസർപ്പങ്ങളെല്ലാം ചുറ്റുംകൂടീടുമ്പോൾവിഷം ചീറ്റിയകലേയ്ക്ക്നിറുത്തുന്നുനമ്മുടെ വിപ്രലംബശൃംഗാരങ്ങളെ!ചിന്തകളെല്ലാം കാടുകയറുന്നുയിപ്പോൾചിരികളെല്ലാം മായുന്നുയിപ്പോൾചിലപ്പതികാരത്തിൽ മേവുന്ന ചിത്രംമനസ്സിൽ തെളിയുമ്പോൾചിലതെല്ലാം കാണുന്നു ഞാനിപ്പോൾ..!കളിയോക്കെയും തീർന്നുപോയിട്ടുണ്ടാവാംകളിയാട്ടക്കാരനും പോയിട്ടുണ്ടാവാംകാലപുരുഷനും…

മണ്ണും മനുഷ്യനും

രചന : ജയേഷ് പണിക്കർ✍ മടങ്ങുവാനൊരിടമാണിതല്ലോമറക്കരുതതു മർത്ത്യാ നീയോർക്കൂചവുട്ടിനിൽക്കാൻവിതച്ചുകൊയ്യാൻചരാചരങ്ങൾക്കുറച്ചു നിൽക്കാൻകരുത്തു നല്കി കാക്കുമീ മണ്ണിൽ.പടുത്തുയർത്തുക പുതിയൊരു ലോകംചതിക്കുകില്ലീ മണ്ണിതെന്നോർക്കശരിയ്ക്കിതങ്ങു പാലിച്ചിതെന്നാൽനിനക്കു കാഴ്ചയൊരുക്കുമീ മണ്ണ്.വിശപ്പിനേറെ ഒരുക്കുവാനായ്വിശാലമാകും ഉടലിതു നല്കിഅലസമാനസമകറ്റിയിന്ന്വിതയ്ക്കുകിന്ന് വിഭവമനേകംഒതുക്കി വയ്ക്കുക നിന്നുടെ ക്രൂരതസദാക്ഷമിക്കില്ലെന്നതുമോർക്കുക.എത്ര ഋതുക്കളോ നിൻ മടിത്തട്ടിലായ്നർത്തനമാടിക്കടന്നു പോയങ്ങനെസർവ്വംസഹയായിയെന്നുമീ ഞങ്ങളെസംരക്ഷിച്ചീടണേ ധരണിനീയും.