ഒറ്റനക്ഷത്രം
രചന : വർഗീസ് വഴിത്തല✍ രാവേറെയായ് സഖേ..നേരിയ നിലാവും മറഞ്ഞുപോയ്ഇരുൾ തിങ്ങി,യാകാശമെങ്ങുംകരിമ്പടം പോലെ..മൗനത്തിൽ മുങ്ങുമീപഴയമൺ വീടിന്റെ ചുമരുകൾക്കുള്ളിൽഏകനായ് ഞാനിരിക്കുന്നു..വ്യഥഭരിതഹൃദയമിടിപ്പൊന്നു മാത്രംവിഷാദാർദ്രസാന്ദ്രമൊരു ധ്വനിയുണർത്തുന്നു..മൗനം.. സർവത്ര മൗനം..പ്രിയസഖേ..ഞാൻ നിനക്കെഴുതുന്നു…പതറിയ കൈപ്പടയിലൊന്നുമാത്രംഹൃദയനൊമ്പരം ചാലിച്ച പരിവേദനങ്ങൾ..എകാന്തജീവിതം, പെറ്റു പെരുകുന്ന ശൂന്യത..ഭൂതകാലത്തിന്റെ മുറിവുകൾ തുന്നുവാൻനൂല് കെട്ടുന്ന നീലിച്ച സ്മരണകൾ..അല്പമാത്രമാമാനന്ദധാരകൾ…എങ്കിലുമിനിയും,ഞാനിവിടെയുണ്ടെന്ന്…
