ആ പഴയ അപ്പൂപ്പൻ താടികളിപ്പോഴും …???Sumod Parumala
ചുവപ്പ് മാഞ്ഞുതുടങ്ങിയ ആകാശത്തപ്പോൾ മാനുകളും മയിലുകളും പടുകൂറ്റൻ ചിത്രശലഭങ്ങളും നൊടിയിടകൊണ്ട് നിരന്നിറങ്ങും .അകന്നകന്നുപോയ സാന്ധ്യമേഘങ്ങളുടെ നിഴലുകളിലൂടെയൂർന്നിറങ്ങിയ മഴക്കാറുകളുടെ കൊടിമുടികൾ നീർകുടഞ്ഞുതുടങ്ങുകയായി .ആദ്യത്തെ മഴത്തുള്ളികളേൽക്കുമ്പോൾ സർപ്പക്കാവിൽ കാവൽവിളക്കുകൾ അണഞ്ഞടങ്ങിപ്പുകഞ്ഞുതുടങ്ങുന്നു . മഴ ആർത്തുവീഴുകയായി .നനവേറ്റാൽ കറുത്തുപോവുന്ന പഞ്ചാരമണ്ണിലൂടെ ചാലിട്ടൊഴുകിത്തുടങ്ങുമ്പോൾ പളുങ്കുമണികളുതിർന്നുവീഴുന്ന കുളപ്പരപ്പിൽ എവിടെയോ…