അവൾ സ്വർണ്ണനാണയങ്ങൾ വാരിയെറിയുകയാണ്
രചന : ഠ ഹരിശങ്കരനശോകൻ✍ പലയിടങ്ങളിലും ധൂർത്തരായവരുണ്ടായിരുന്നുസമ്പത്തിന്റെ വിതരണം അസമനിലയിലായിരുന്നുഇതൊരേകപ്പെട്ട കെടുതിയായിരിക്കാനിടയില്ലഅവൾ സ്വർണ്ണനാണയങ്ങൾ വാരിയെറിയുകയാണ്ഞാനത് പെറുക്കിയെടുക്കാൻ കുനിയുമ്പോൾഅവളുടെ പാവാടഞൊറികളിലെ ചിത്രപ്പണികൾനോക്കി നിവരാൻ മറന്ന് പോവുന്നുഅവളുടെ പാദങ്ങൾക്കിടയിലൂടെ ഞാൻവലിയൊരു നാണയക്കൂമ്പാരത്തിന്റെ തിളക്കം കാണുന്നു2അർദ്ധരാത്രിയുടെ തെരുവിലൂടെ ഞാൻനിങ്ങളെ തേടി വരികയായിരുന്നുഞാൻ കുടിച്ചിട്ടുണ്ടായിരുന്നുപാട്ട് പാടുന്നുണ്ടായിരുന്നുനിങ്ങളന്നകലെയായിരുന്നുഅതിനെ കുറിച്ചായിരുന്നു…
