അമ്മയും ഉണ്ണിയും..
രചന : സന്തോഷ് പെല്ലിശ്ശേരി ✍ മണ്ണിൽ നിന്നെന്റെ കരളുമായ് ദൂരെ ,വിണ്ണിലെത്തിയ പൊന്നോമനേ..കണ്ണിലുണ്ണിയായ് തീർന്നിടും നീയാവിണ്ണവർക്കുമതിവേഗത്തിൽ … ! മാഞ്ഞു പോയി നീ ,മാരിവില്ലുപോൽകുഞ്ഞു പൂവേ ,നീയിതെന്തിന്…?തേഞ്ഞു തീർന്നെന്റെ ചിന്തകൾ മെല്ലെമഞ്ഞുതുള്ളീ നിന്നോർമ്മയിൽ…! നിൻചിരിയ്ക്കു സമാനമാകില്ലീപുഞ്ചിരിയ്ക്കുന്ന പൂക്കളും…സഞ്ചിതമെന്റെ ചിന്തകൾക്കിന്ന്മഞ്ജുഭാഷിണീ നിൻമുഖം..!…
