വട്ടം വട്ടം നാരങ്ങാ,ചെത്തി ചെത്തി തിന്നുമ്പോൾ
രചന : സഫൂ വയനാട്✍️ കുസൃതിപൂക്കൾ ഇറുത്തു കൂട്ടിയഓർമ്മയുടെ പാളവണ്ടിയിലിപ്പോ,രാമു പിഴിഞ്ഞിട്ടു പോയകണ്ണീരു വെള്ളം മാത്രം.മുഷിഞ്ഞു തഴമ്പിച്ചമുറി ട്രൗസറിന്റെ വള്ളിയിൽകുരുങ്ങി പഴയ കവിതവെയില് കായുന്നു,കാക്കാ പൊന്നിൻപൊടിയിൽ തുടങ്ങുന്നയെന്റെകള്ളപിണക്കങ്ങളെ കപ്പ തണ്ടിൻമാല ചാർത്തിയവൻ ഊതിയാറ്റുന്നു.മുട്ടുരഞ്ഞപ്പോമുറിവൂട്ടിയതെത്രയെത്രകമ്മ്യൂണിസ്റ്റ് പച്ചകൾ,അറ്റം തഴമ്പിച്ചഹവായ് ചെരുപ്പ് തുളച്ചുപണിത ഉജാല വണ്ടികൾ…
