പൂച്ചക്കുട്ടി
രചന : റഫീഖ് ചെറുവല്ലൂർ✍️ റൂഹിയെന്നു പേരുള്ളൊരു കുഞ്ഞു പൂച്ചക്കുട്ടിയുണ്ടെന്റെ വീട്ടിൽ.പ്രിയമകനോമനിക്കാൻ,കൂട്ടു കൂടി കളിരസമൊരുക്കുവാൻവലിയ വില കൊടുത്താണുവാങ്ങിയതവളെ ഞങ്ങൾ.ഇന്നവളരുമയാണോമന,പുത്രിയാണെൻ പ്രിയതമക്കും.പഞ്ഞിക്കെട്ടുപോൽ മാർദ്ധവം,മനോഹരം അവളുടെ കുഞ്ഞുമേനി.വെൺപൂടയിളക്കിയവൾ കുണുങ്ങിയാൽ,ഒന്നു തലോടുവാൻ വിരൽതുടിക്കും.മുട്ടിയുരുമ്മിയൊന്നു നോക്കിയാൽ,വാത്സല്യത്തോടെയെടുത്തുമടിയിൽ വെക്കുമാരും.രുചിയുള്ള മാർജാരഭോജനം,പിന്നെ വേവിച്ച കോഴിയിറച്ചിയുംപൂച്ചയവൾ പതിയെ നുണയുന്ന നേരം,ഓർത്തു പോയ്…
