വീടുകൾക്ക് ചിറകുണ്ടായിരുന്ന കാലം.
രചന : അനീഷ് കൈരളി.✍️ വീടുകൾക്ക്ചിറകുണ്ടായിരുന്ന കാലം,വീട്ടുകാരുടെ കണ്ണുവെട്ടിച്ച്ഞങ്ങൾ പറക്കാനിറങ്ങും.മാടൻകാവിലെപറങ്കിമാവിന്റെ താഴ്ന്നകൈകൾഞങ്ങളെ ഊഞ്ഞാലാട്ടും.കശുവണ്ടി വിറ്റ്ചൂണ്ടക്കൊളുത്തും,ആകാശപ്പട്ടവും വാങ്ങും.ആറ്റുവക്കിലെകാട്ടുകൈതത്തണലിലിരുന്ന്മാനത്ത്കണ്ണിയെ പിടിക്കും,അപ്പോൾ,കൊന്നത്തെങ്ങിലെഓലത്തുമ്പിൽ തൂക്കണാംകുരുവി” വല്ലതും കിട്ടിയോടാ? “എന്ന് അർത്ഥംവച്ചൊരു ചിരിചിരിച്ചുപറന്നുപോകും.വയൽ വരമ്പത്ത്ചേറിൽ പുതഞ്ഞു നത്തക്കാപറക്കുമ്പോൾ…തൂവെള്ള നിറമുള്ളപവിഴക്കാലി കൊക്ക്മേനികാട്ടി പറന്നിറങ്ങും.തെക്കേ മഠത്തിലെകപ്പമാവിൻതുഞ്ചത്തേക്ക്കൊതിയുടെ ചിറകിലേറി പാറന്നുചെന്ന് –അണ്ണാൻകടിച്ച മാമ്പഴത്തിന്റെമറുപുറം…
