രചന : ദിലീപ്…✍ നിന്നിൽ ഞാൻ മറന്നുവച്ചതെന്റെആത്മാവിനെത്തന്നെയാണ്!!!!ഹാഫിസ് ഇബ്രാഹിമിന്റെവരികൾക്കിടയിലെവിടെയോവച്ചാണ് ഞാൻ നിന്നെനൈലിലേക്ക് പരിഭാഷപ്പെടുത്തിയത്,അത്രമേൽ നൈലും നീയുംഇന്നെന്റെ സിരകളിലൊഴുകുന്നു…കെയ്റോയിലെഅത്തിമരങ്ങൾ നൈലിനോട്ഇപ്പോഴുംനമ്മുടെ പ്രണയത്തെക്കുറിച്ച്ചോദിക്കാറുണ്ടത്രേ,നൈൽനദിയപ്പോൾഅത്തിമരച്ചില്ലയിലൊരുവസന്തം വരച്ചിടാറുണ്ട്,നമ്മുടെ കണ്ടുമുട്ടലുകൾക്കെല്ലാംനൈൽ സാക്ഷിയായിരുന്നുതീരങ്ങളിൽമുട്ടിയിരുമിയിരിക്കുന്നതോണികളെക്കാൾ നൈൽനമ്മെ സ്നേഹിച്ചതുകൊണ്ടാവുംപാദങ്ങളെ അത്രമേൽആർദ്രമായി ചുംബിച്ചുകൊണ്ടിരുന്നത്,നൈൽഅത്തിമരത്തിനോടെന്നപോലെനമ്മൾ പരസ്പരംകൈമാറിയ ചുംബനങ്ങൾക്ക്അത്തിപ്പഴത്തിന്റെമധുരമായിരുന്നു,നിനക്കിപ്പോൾഅത്തിപഴത്തിന്റെസുഗന്ധമാണെന്ന്എത്രയോ വട്ടം ഞാൻ നിന്റെകാതുകളിൽ മന്ത്രിച്ചിരുന്നു,അപ്പോഴൊക്കെ നിന്റെകവിൾച്ചുവപ്പിൽഅത്തികൾ പൂക്കുന്നതുകാണാം,നൈലിന്റെ…