പിരിയാതിരിക്കാം
രചന : ലിൻസി വിൻസെൻ്റ്✍ ഒരുമഹാമൗനത്തിൻജാലകത്തിൽ കൂടിവെറുതെവിചാരിപ്പുവ്യഥകളില്ലാതെ…ഒരു പൂവിലെല്ലാ വസന്തവും തീർത്തിടാംഒരുജന്മമിനിയുംപറയുവാനുണ്ടോ…മഴനിലയ്ക്കാത്തൊരാതീരത്തു പോകാംമണൽത്തിരതൂവൽപൊഴിക്കുന്നുവീണ്ടും…നനയാംവിരൽതുമ്പുചേർത്താവഴികളിൽഅതിരുകളില്ലാതെപെയ്തൊരു മഴയിൽ…പൂത്തുനിൽക്കുന്നിതാ മന്ദസ്മിതങ്ങളിൽചാർത്തുന്നു ചന്ദനം ഹേമന്ദ ചന്ദ്രിക…ചിലമാത്രപകൽമുന്നിലെത്തിടും നേരംചിറകുരുമ്മുന്നൊരാ പ്രാവുകൾപോലെ…സ്മൃതികളുണർത്തുന്ന ഗന്ധം തിരയാംഅറിയുന്നൊരാശ്ലേഷചെമ്പകഗന്ധം…നിറയുകയാണുള്ളിൽനനവാർന്നനൊമ്പരംനെറുകയിലൊരുദീർഘചുംബനം പോലെ…മധുരമായ് ചൊല്ലിനുകർന്നവാക്കിൻകണംമൃദുസ്മേരമോടെപുണർന്നുനില്ക്കുന്നുവോ…നേർത്തൊരുനെഞ്ചിൽമുഖംചേർത്തു ചൊന്നതോനീർമിഴിത്തുവലാൽസ്നേഹപകർച്ചകൾ…പറയുവാനാകാതെ പ്രാണൻ്റെ ഖേദങ്ങൾപടരുന്നുകണ്ണിൽകരൾനേരുകൾ തന്നെ…നേരുവായിക്കുവാൻപരസ്പരം കാലങ്ങൾപോരാതെപിന്നെയുംപൊള്ളുന്നു നെഞ്ചകം…കഥകൾപറഞ്ഞൊരാരാവിൻ്റെ സ്പന്ദവുംകവിയാത്തസ്നേഹക്കരാറിൻ്റെ മന്ത്രവും…അതിഗൂഢമാകുമിഅനുരാഗവായ്പ്പുകൾഅറിവീലഅകതാരിൽതീർക്കുന്ന ഹർഷം…പിരിയാതിരിക്കാം…
