🔘 പഴകിയ ജലത്തിന്റെ ജീവചരിത്രം
കവിതയിലെ ശൂന്യതയോട്
പറയുന്നത്…🔘
രചന : സെഹ്‌റാൻ ✍ “ഒരു കുപ്പിയിലും നിറയാനാവാത്തപഴകിയ ജലം ഞാൻ.കാലത്തിന്റെ കറുത്ത മട്ട്അടിഞ്ഞുകൂടിയ പഴകിയ ജലം.”കവിതയുടെ ആദ്യവരികളാണിവ.മുഴുമിക്കാൻ വാക്കുകൾ കിട്ടുന്നില്ല.നാല് നായ്ക്കുട്ടികൾ!അവ ഉറ്റുനോക്കുകയാണ്.മക്കൊണ്ടയിലെപൂന്തോട്ടത്തിനകത്തേക്ക്കയറ്റിവിട്ടു ഒന്നിനെ.(അലമാരയിലെ പുസ്തകങ്ങളെല്ലാംഇതിനോടകം വായിച്ചുകഴിഞ്ഞിരിക്കുന്നുഅവൻ.)ഹരാരിയും, ഡോക്കിൻസും യാത്രപോകുന്ന കാറിനകത്തേക്ക്ഓടിച്ചുകയറ്റി ഒന്നിനെ.(ബ്ലഡി എതീസ്റ്റ്!)മാലിന്യക്കുഴിയിലേക്ക് തള്ളി ഒന്നിനെ.(രഹസ്യമായവൻ കവിതകളെഴുതുന്നുണ്ട്.)വീടിന്റെ മേൽക്കൂരയിൽകയറ്റിയിരുത്തി…
