⛵കരയിലെ കപ്പലും, ലാവോത്സുവും.⛵
രചന : സെഹ്റാൻ✍ കപ്പൽ പതിവുരീതികളെ ലംഘിച്ച്കരയ്ക്ക് കയറി ഉറച്ചുനിന്നു!പടവുകളിലൂടെ ലാവോത്സുആദ്യമിറങ്ങി.പുറകെ ഞാൻ.ബുദ്ധന്റെ ആട്ടിൻകുട്ടികൾ.ഒരുപറ്റം ഒട്ടകങ്ങൾ…തിരിഞ്ഞുനോക്കാതെ ഉപ്പുകാറ്റിന്റെപൊക്കിൾച്ചുഴിയിൽ കാലുകളമർത്തിലാവോത്സു മുന്നോട്ടു നടന്നു.പുറകെ ഞാൻ.കാറ്റിലൂടെ ലാവോത്സുവിന്റെ പിറുപിറുപ്പുകൾപക്ഷികളായ് ചിറകടിച്ചു.ചിലപ്പുകൾ മാത്രം കാതുകളിൽ തങ്ങി.ലാവോത്സുവിന്റെ നിഴലിന്നീളമേറുമ്പോൾഉള്ളിലൊരു കുളമതിന്റെഉറവകൾ പൊട്ടിക്കുന്നു.നിറഞ്ഞുപരക്കുന്നു.വരാൽമീനുകളുടെ പുളക്കങ്ങൾ.ഇരുളിൽ നിലാവുപോൽതിളങ്ങുന്ന വെണ്മയാർന്നകള്ളിൻകുപ്പികൾ.മുളകെരിഞ്ഞ് കണ്ണുനിറയ്ക്കുന്നവരട്ടിയ…
