Category: വൈറൽ ന്യൂസ്

വോട്ടു ചെയ്യുമ്പോൾ….

രചന : തോമസ് കാവാലം.✍ കേട്ടുമടുത്തൊരു വാഗ്ദാനം ചൊല്ലുവാൻകട്ടുമടുത്തവർ വീണ്ടും വന്നുകോട്ടണിഞ്ഞെത്തുന്നു വോട്ടുചോദിച്ചവർകെട്ടിപ്പിടിക്കുന്നു നാട്ടുകാരെ. വെളുത്ത പേപ്പർപോൽ വെളുക്കെച്ചിരിച്ചുംഉളുപ്പില്ലാതവർ വിളിക്കുന്നുകളിച്ചകളികൾ വീണ്ടും കളിക്കുവാൻകരുതി കരുക്കൾ നീക്കീടുന്നു. വിമതന്മാരുടെ വിരുതിൽപെട്ടു നാംതെരുവിലാൽമരത്താഴെയായിവിരവോടവർതൻ വീമ്പുകൾകേട്ടു നാംവീണ്ടുവിചാരമില്ലാത്തവരായ്. മോഹനവാഗ്ദാനം വാരിയെറിയുവോർമോഹിനിയെപ്പോലെ വീഴ്ത്തീടുന്നുദാഹിച്ചുമോഹിച്ചു കാത്തിരുന്നീടിലുംമഹിയിൽ പിന്നവർ മായപോലെ.…

ഷാജി: കേരള സർവ്വകലാശാല കലോൽസവത്തിൻ്റെ രക്തസാക്ഷി.

രചന : മധു മാവില ✍ ശ്രീ.ഷാജിയെ മൂന്ന് വർഷം മുന്നെ ഞാൻ പരിചയപ്പെടുന്നത് എൻ്റെ കൂട്ടുകാരൻ്റെ കണ്ണുരിലെ ഒരു ഷോപ്പ് ഉത്ഘാടനത്തിനാണ്.. ഒരു മണിക്കൂർ നേരത്തെ സൗഹൃദമെന്നോ പരിചയമെന്നോ പറയാം.. പക്ഷെ എൻ്റെ കൂട്ടുകാരൻ്റെ Up സ്കൂൾ മുതലുള്ള ക്ലാസ്മേറ്റാണ്.…

ഉറുമ്പുകൾ

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ ശവകുടീരത്തിൽ ഉറുമ്പുകൾഇഴയുന്നത് എന്തുകൊണ്ടാണെന്നറിയുമോ?ഉടുമ്പിൻ്റെ പുറംചട്ടയാണ വറ്റകൾക്ക് !കൊഴിഞ്ഞു വീണ പൂക്കളുടെമധുരം നുണയാത്തവർ!അടച്ചു വച്ച ശവത്തിൻ്റെ കണ്ണ്തുരന്ന് അടക്കം ചെയ്തസ്വപ്നങ്ങളെ തിന്നു തീർക്കുന്നവർ !ഉറുമ്പു മണങ്ങൾ.ഉറുമ്പുജന്മങ്ങൾ.(2)ഊറി വരുന്ന വിഷധൂളികളാണ്ഇവരെ ചുവപ്പിക്കുന്നതുംകറുപ്പിക്കുന്നതും !ഉറക്കമില്ലാത്തവർ!ശവകുടീരങ്ങളിൽ ഉറുമ്പുകൾഇഴയുന്നത് എന്തുകൊണ്ടാണെന്നറിയുമോ?ഉപ്പു പുരട്ടിയുണക്കിയ ആത്മാ-വിൻ്റെ…

ചിലന്തികളുടെ റിപ്പബ്ലിക് (ഒരു ക്‌ളാസ്സിക് കവിത )

രചന : ജോർജ് കക്കാട്ട് ✍ ചിലന്തി ജനതയ്‌ക്കാണ് ഇത് സംഭവിച്ചത്ഭാവിയിൽ സുരക്ഷിതരായിരിക്കാൻ,അല്ലാതെ ആർക്കും നൽകാനല്ല,ചിലന്തി അവളുടെ കോട്ടയിൽ ഓടുന്നുഅക്കാലത്ത് അവർ ജീവിച്ചിരുന്നുഒരു വലിയ മരുഭൂമി ഹാളിൽ,അതിൻ്റെ തുറന്ന ജനാല കമാനത്തിലൂടെകൊതുകുകളും വിഴുങ്ങലുകളും കുരുവികളുംഎപ്പോഴും പറന്നുകൊണ്ടിരുന്നു.ഞങ്ങൾക്ക് വേണം ..ചിലന്തികൾ പിറുപിറുത്തു..നിങ്ങൾ തീർച്ചയായും…

കോമരം

രചന : റെജി എം ജോസഫ് ✍ ഭൂതകാലത്തിന്റെ വളർന്ന വേരുകളുംകർമ്മഫലത്തിന്റെ വിലങ്ങുകളും പൊട്ടിച്ചെറിയാൻ മനസ്സാകുന്ന അശ്വത്തെ വീണ്ടെടുത്ത് അടരാടുകയല്ലാതെ ജീവിതയുദ്ധത്തിൽ മറ്റ് മാർഗ്ഗങ്ങളെന്താണുള്ളത്? ഭൂതകാലത്തിൻ വളരും വേരുകൾ,ഭൂവിലിന്നെന്നെ വരിഞ്ഞുമുറുക്കേ,പോർമുഖത്തിന്നേറെ ചിന്തകളാലേ,ചോർന്നൊലിക്കുന്നെന്റെ വീര്യമെല്ലാം!കർമ്മഫലങ്ങളാൽ ബന്ധിതനല്ലോ,കർത്തവ്യമേറ്റുവാനാവുന്നുമില്ല!ആയുധം വീണൊരു യോദ്ധാവ് പോലെ,അടർക്കളത്തിൽ ഞാൻ വീണു…

സ്ത്രീയുടെ ആകുലതകളെ പറ്റി എഴുതട്ടെ?

രചന : സബിത ആവണി ✍ ജനിച്ച് വീണു പെൺകുഞ്ഞാണെന്ന തിരിച്ചറിവിലേക്കവളെ വളർത്തി വെയ്ക്കുന്നത് പെണ്ണായതുകൊണ്ടുമാത്രം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെ പറ്റി ബോധ്യപെടുത്തിക്കൊണ്ടാണ്.അതിനിടയിലെത്രയോ തവണ സ്വന്തവും ബന്ധവും നോക്കാതെ അവളുടെ ശരീരത്തിലേക്ക് പലരുടെയും കൈകൾ നീണ്ടുവെന്ന് അവളോട് തന്നെ ചോദിച്ചു നോക്കുക.ശരീരമാകെ…

മഹോത്സവം

രചന : സെഹ്റാൻ✍ മേളം മുറുകുകയാണ്.കോമരമുറയുന്നു.വഴിനിറയെരക്തവർണമാർന്നകടലാസുപൂക്കൾ.ആൾക്കൂട്ടം.ആരവം.തീവെയിൽ നാളങ്ങൾ.അമ്പലമുറ്റം നിറയുന്നചെമ്മൺധൂളി.വിയർപ്പുതുള്ളികൾ.പഴുത്തുപൊഴിയാൻവെമ്പുന്നഅരയാലിലകൾ.ചെരിഞ്ഞുപെയ്യുന്നഐവർനാടകശീലുകൾ.തിടമ്പേറ്റിയതലയെടുപ്പുകൾ.വെൺചാമരത്തലപ്പുകൾ.ആലവട്ടക്കണ്ണുകൾ.ആരോ പിൻതുടരുന്നുവോ?ഒരു ദാരികവേഷം.തെയ്യക്കോലം.ആകാശത്തും,ഭൂമിയിലുമല്ലാതൊരുകുരുത്തോലക്കാള.അസുരവാദ്യം.ദേശമൊരുചെണ്ടക്കോലിൽ നിന്നുംവിരിയുന്ന പൂവായ്കൈയാട്ടി വിളിക്കുന്നു.ഞാനോ,ഒരൊറ്റത്തുമ്പിയാവുന്നു.ചിറകുവിരിക്കുന്നു.ആകാശം ചുംബിക്കാൻപുറപ്പെടുന്നു.താഴെ ലോകംഅമ്പലമുറ്റത്തേക്ക്ചുരുങ്ങുന്നു.ചുവന്നു തുടുക്കുന്നു…🔴

അകലങ്ങൾ

രചന : ജ്യോതിശ്രീ. പി.✍ എന്നിട്ടും,നീയെന്തിനാണ്അകലങ്ങളിലേക്കൊരുതീവണ്ടിപ്പാതയാകുന്നത്?തിരികെവരില്ലെന്നറിഞ്ഞിട്ടുംജനലഴികളിൽനേരങ്ങളെറിയുന്നത്?സമുദ്രത്തെ വലിച്ചടുപ്പിച്ചുമിഴികളെ നോവിക്കുന്നത്?കനവുകളിലേക്കൊരുകനൽപ്പൂവെറിയുന്നത്?അകലങ്ങൾ വിരഹരേഖ വരച്ചിട്ടുംനമ്മൾ സ്നേഹംകൊണ്ടുകവിതകളെഴുതുന്നു..മൗനങ്ങൾ മുറിവുകൾതൊട്ടുചാലിക്കുമ്പോഴുംനമ്മൾപ്രണയത്തെ മുത്തുന്നു..ഇടവഴികളിൽ നിന്നു നിലാവകന്നിട്ടുംനമ്മൾ ഒരുതുള്ളിനമുക്കായി കരുതുന്നു..പാതിരാമുല്ലയുടെ കവിളിൽചുംബനം വിതയ്ക്കുന്നു..ഇരവുകളുടെ ഇലത്തുമ്പിൽ നിന്നുംനമ്മൾ മേഘത്തുണ്ടുകളായിറ്റു വീഴുന്നു.ആത്മാവിന്റെ ആകാശങ്ങളിൽ നാംനമ്മെ വെച്ചു മറക്കുന്നു..നിമിഷങ്ങളുടെ നിമിഷങ്ങളിലുംപ്രണയിക്കുന്നവർ നമ്മൾ!!അകലങ്ങളുടെ അറ്റങ്ങളിലുംപുഞ്ചിരിനട്ടവർ.ആരുമറിയാതെ വിരലുകൾകോർത്തവർ.ദൂരമളന്ന…

ന്യൂജന്‍ ”പെണ്ണ് ”

രചന : നരേന്‍പുലാപ്പറ്റ✍ പുതുലോകമേചതിയുടെ നിലവും ഉഴുതുവിതക്കും കാലമേ…..കലികാലരൂപമോചതിയുടെ പേരോ അവള്‍ പെണ്ണ്…..ശലഭമായി പൂവായ് തേനായി പാലായിദേവിയായി ഒടുവില്‍ യക്ഷിയായ്…..അവള്‍ പെണ്ണ്പൊന്നെന്ന് മുത്തെന്ന് കണ്ണനെന്ന്പേരുമിട്ട് കൊഞ്ചിവിളിച്ചവള്‍…അവള്‍ പെണ്ണ്കളങ്കമില്ലേ നിന്‍ ചിരിയില്‍ചതിയൊളിഞ്ഞതല്ലേ വാക്കില്‍പല്ലിളിച്ച് കൊഞ്ചിയാടി കരള്കുത്തി പറിച്ചതാണി അഴക്…..അവള്‍ പെണ്ണ്കണ്ണില്ല കാതില്ലകാണലില്ല കേള്‍വിയില്ല…

ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ “ടീം യൂണിറ്റി” ഭൂരിഭാഗം അംഗ സംഘടനകളുടെ പിൻബലത്തിൽ മത്സര രംഗത്ത് മുന്നേറുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മലയാളീ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2024-2026 ദ്വൈവാർഷിക കാലത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ആസന്നമായപ്പോൾ ചുറുചുറുക്കും, യുവത്വവും, പ്രവർത്തി പരിചയവും, അഖണ്ഡതയും, നിശ്ചയദാർഡ്ഡ്യവുമുള്ള യുവ നേതാക്കളെ അണിനിരത്തി ഹ്യൂസ്റ്റണിലെ അഭിമാന പ്രതീകമായ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ ഫോമ “ടീം…