പുതുലോകമേ
ചതിയുടെ നിലവും ഉഴുതുവിതക്കും കാലമേ…..
കലികാലരൂപമോ
ചതിയുടെ പേരോ അവള്‍ പെണ്ണ്…..
ശലഭമായി പൂവായ് തേനായി പാലായി
ദേവിയായി ഒടുവില്‍ യക്ഷിയായ്…..
അവള്‍ പെണ്ണ്
പൊന്നെന്ന് മുത്തെന്ന് കണ്ണനെന്ന്
പേരുമിട്ട് കൊഞ്ചിവിളിച്ചവള്‍…
അവള്‍ പെണ്ണ്
കളങ്കമില്ലേ നിന്‍ ചിരിയില്‍
ചതിയൊളിഞ്ഞതല്ലേ വാക്കില്‍
പല്ലിളിച്ച് കൊഞ്ചിയാടി കരള്
കുത്തി പറിച്ചതാണി അഴക്…..
അവള്‍ പെണ്ണ്
കണ്ണില്ല കാതില്ല
കാണലില്ല കേള്‍വിയില്ല ഭ്രമിച്ചതാണ് തെറ്റ്
അന്ധനായി ബദിരനായി
കൈകാലോടാത്തവനായി കെട്ടിയിട്ടതല്ലേ
കാലില്‍ ചങ്ങലകൊളുത്തതല്ലേ…
വാക്കില്‍ മയങ്ങി നോക്കില്‍ കുടുങ്ങി
അഴകില്‍ ഭ്രമിച്ച് സ്വയം ചാവേറായി…
പ്രണയമാണോ അതോ മുഴു ഭ്രാന്തിന്‍ ചെയ്തിയാണോ…
ആരു ചൊല്ലി എന്ത് കേട്ട് കേള്‍പ്പതില്ല
തീയ്യാണെന്നറിഞ്ഞും ചെന്ന് ചാടി ജീവന്‍ തുലച്ച്
ഇല്ല മണ്ണിടിഞ്ഞ് തെന്നിവീണ് ആകെ
നമസ്കരിച്ച് പെട്ടുപോയതാണേ
ചോരയൂറ്റും യക്ഷിതന്‍ പിടിയിലായി
ഉയിര് കനവ് പോയി പണവും
പവറും സ്ഥാനമാനവും എല്ലാം പോയി….
കൊന്നതോ…കൊല്ലിച്ചതോ…
എങ്കില്‍ നീ തിന്നിടേണ്ടെ..
പെറ്റതള്ളതന്‍ ശാപമേറ്റി നീ പുഴുവരിച്ച്
ചത്തിടാന്‍ കണ്ണീര്‍ ചൂടും തൊണ്ടകീറി നിലവിളിയും…..
അറിയണം നോവിന്‍ ആഴമളക്കണം
കണ്ണ് കെട്ടി കൈയ്യ് കെട്ടി ഒടുവില്‍ കഴുത്തിലൊരു കയറും മുറുക്കി…
അവള്‍ പെണ്ണ്…
കൊല്ലുവാന്‍ വിഷം പുരട്ടി വന്നതാണഴക്….
ഇല്ല മാപ്പില്ല പുതു ലോകത്തില്‍ നീതിയൊട്ടുമില്ല
തുടര്‍കഥ ഇനിയുമേറെ ചത്തടിഞ്ഞ് പോയൊരാ
കള്ള പ്രണയമെ നിനക്കിനി മാപ്പില്ല…
ഈ കാലത്തിന്‍ വിഷമുറ്റിയ പാമ്പ് അവള്‍ പെണ്ണ്….

നരേന്‍പുലാപ്പറ്റ

By ivayana