വെന്റിലേറ്റർ

രചന : S.വത്സലാജിനിൽ✍ വെന്റിലേറ്ററിൻ പള്ളയിൽ,എന്റെ അവശവാർദ്ധക്ക്യംതടവിലായിട്ട്:ഇന്നേക്ക്അഞ്ചു മാസങ്ങൾ പിന്നിട്ടിരിക്കുന്നു.ഇതിനകത്തൊറ്റപ്പെട്ടൊരുകുള്ളൻ ഗ്രഹം എന്ന വണ്ണംപ്രതികരിക്കാനോ,പ്രതിഷേധിക്കാനോപ്രതിരോധിക്കാനോ ആകാതെഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടുഞാനുറങ്ങുന്നു…. ഉണരുന്നു…ഇവിടെ,ഈ ശീതികരണമുറിയിൽരാവും പകലും വേർതിരിച്ചറിയാനാകാതെ,,പുറം കാഴ്ചയിലേയ്ക്കൊന്നെത്തി നോക്കുവാൻഒരു കുഞ്ഞു ജാലകം പോലും ഇല്ലാതെശുദ്ധവായുവിന്റെ രഹസ്യമൊഴിശ്വസിച്ചും, നിശ്വസിച്ചും:ഞാൻഎന്റെനാൾവഴികളിലൂടെയുള്ള പ്രയാണംതുടർന്ന് കൊണ്ടിരിക്കുന്നു….ഇടയ്ക്ക്അടഞ്ഞ കൺപോളകളിലേയ്ക്ക്തിരക്കിട്ടു വരുന്നു :തഴമ്പേറ്റ്…

നടനം

രചന : ഷിബു കണിച്ചുകുളങ്ങര ✍ കണിക്കൊന്ന പൂത്തുലഞ്ഞമലർവാടിതൻ അങ്കണത്തിൽമാധവം പ്രേമോദാരകമായ് ,വിഷുസംക്രമപ്പക്ഷികലമ്പിപ്പറന്നിറങ്ങികർണികാരച്ചോട്ടിലാമോദം.തുള്ളിക്കളിക്കുമാശലഭങ്ങളായിരം കാദംബരിക്കുചുറ്റുമാലോലനൃത്തമാടി.ചിന്നിച്ചിതറിയ കാർമേഘപടലങ്ങൾവെമ്പുന്നിതൊന്നിച്ചുകൂടുവാനെന്തിനോ,മിന്നിത്തെളിഞ്ഞിത്രനേരത്തെയെത്തിയെൻ കാന്തൻചന്തത്തിലൊത്തിരി കൂട്ടരുമായ്വല്ലാത്ത പ്രൗഢിയിലൊത്തിരിഗാനങ്ങൾ മുരളികയിൽഅമ്പമ്പോ നാദവിസ്മയമായ്.കണ്ടിട്ടും കാണാതെ നില്ക്കുന്നഗോപികമാർ കള്ളപ്പരിഭവം പിന്നെശൃംഗാരനടനവും വഴിയായ്,ആഢ്യത്തിലേറ്റം കണ്ണൻ്റ ചാരത്ത്മാനസലോലയായ് കൂടുന്നു ഞാനും,വൃന്ദാവനത്തിലന്നോളമിന്നോളംതൃപ്പാദസേവയുമായടിയനുമുണ്ടാകും.

ഉയിർപ്പ്.

രചന : ബിനു.ആർ✍ വാലുള്ള ഒറ്റനക്ഷത്രംവഴികാട്ടിയായ രാവിൽകാലിത്തൊഴുത്തിൽ കണ്ണഞ്ചിപിറന്നവൻ പുണ്ണ്യപുരുഷൻപൊൻപ്രഭയാൽ ദയാളൻകാരുണ്യമേകിയവൻ പീഡിതർക്കായ്കയ്പുനീർകുടിച്ചവൻ നിന്ദിതർക്കായ്.കാലം കാത്തുവച്ചാവനാഴിയിൽപരാശ്രയം നഷ്ടപ്പെട്ടവർക്കായ്പാരം വളർന്നോരാശങ്കയിൽപാർശ്വഫലങ്ങൾ ചിന്തിക്കാതെഭരണകഷ്മലന്മാർ മുൾക്കിരീടംചൂടിച്ചു കുരിശിൽത്തറച്ചവൻമൂന്നാം നാളിൽ ഉയിർത്തെഴു-ന്നേൽക്കുമെന്നു പ്രതിവചിച്ചു.കാത്തിരിപ്പൂ,ഇഹലോകപരവാസികൾകർമ്മങ്ങളിൽകൈപുനീർ കുടിച്ചവർനിന്ദിതരാം പീഡിതർപിതാവേഎന്നുവിളിപ്പവർമൗനത്തിൽ വീണു കേഴുന്നവർ.ഉയിർത്തെഴുന്നേൽപ്പിൻ വചനംഊണിലുമുറക്കത്തിലും കേട്ടവർമൂന്നാം ദിനത്തിനായി കത്തിരിപ്പൂഉൾക്കാഴ്ചകളിൽ നിറച്ചുവയ്ക്കുനായി!

സ്നേഹഗീതം

രചന : ഡോ, ബി, ഉഷാകുമാരി✍ വിജനതീരത്തൊരായിരമോർമ്മയിൽമുഴുകി ഞാൻ സ്വയം നഷ്ടമാകുമ്പോഴുംഅരികിലെത്താളിൽ കുത്തിക്കുറിച്ചുപോയ്‌അനഘസ്നേഹത്തെ വാഴ്ത്തുന്നൊരീരടി !വിരഹസംയോഗമാത്രകളെന്നുമീധരയിലാവർത്തനങ്ങളെന്നാകിലുംസരളസ്നേഹരസത്താൽ തളിർക്കട്ടെഹൃദയബന്ധങ്ങൾ,, ആർദ്രഹൃദന്തങ്ങൾ !വ്രണിതചിത്തരെ, ഉന്മാദഗ്രസ്തരെ,വിരഹതപ്തരെ, നിദ്രാവിഹീനരെ,,കവനപീയൂഷധാരയാലാവോളംകരകയറ്റുവാനെത്ര യത്നിക്കിലുംഅപരിഹാര്യമാമെത്രയോ ക്ലേശങ്ങൾഅവനിയിൽ മേല്ക്കുമേൽ പെരുകീടവേവെറുതെയെങ്കിലും മോഹിക്കയാണ് ഞാൻക്ഷിതിയിൽ കല്പകപാദപമാകുവാൻ

2024 ഫൊക്കാനാ അന്തർദേശിയ കണ്‍വെൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ വിലയിരുത്തി.

ശ്രീകുമാർ ഉണ്ണിത്താൻ✍ 2024 ജൂലൈയിൽ 18 മുതൽ 20 വരെ വാഷിങ്ങ്ടൺ ഡി സി യിൽ വെച്ച് നടത്തുന്ന ഫൊക്കാനാ അന്തർദേശിയ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്റർ ആയ മാരിയറ്റ് ,മോണ്ട്ഗോമറി കൗണ്ടി കോൺഫ്രൻസ് സെന്റർ ,ബെഥേസ്‌ഡേ ( bethesda) , ഗ്രേറ്റർ…

** മൊബൈൽ വേൾഡ് ***

രചന : ജിബിൽ പെരേര✍ ഇന്നെലയാണെന്റെമൊബൈൽ പ്രസവിച്ചത്.ഭംഗിയുള്ള രണ്ട് പോത്തിൻ കുട്ടികൾഒന്ന് വെളുത്തതുംഒന്ന് കറുത്തതുംകറുത്തതിനെ ഞാൻ കറി വെച്ചു.വെളുത്തതിനെ OLX ൽ വിറ്റു.കഴിഞ്ഞ പ്രസവത്തിൽമൂന്ന് നീല കുറുക്കന്മാരായിരുന്നു.മൂന്നിനേം മൃഗശാലയ്ക്ക് കൈമാറി.ആദ്യപ്രസവത്തിലുണ്ടായനാല് കോഴികളെ വളർത്തി,അതിന്റെ മുട്ടവിറ്റ പൈസ കൊണ്ടാണ്പുതിയ ബെൻസ് വാങ്ങിയത്.ലൈക്കുകളും കമന്റുകളും…

കത്തി തീരും മുൻപ് ചിത പറഞ്ഞത്.

രചന : കല ഭാസ്‌കർ ✍ 🤭🤭ഒന്നോർത്താൽഒരു ചിതയും ഒരു കാലത്തും അണയുന്നില്ല.!🥴🥴ആയിരക്കണക്കിനു വർഷം മുമ്പ് ,രാജാവായിട്ടും ശ്മശാന കാവൽക്കാരനായിരിക്കാൻ വിധിക്കപ്പെട്ടസത്യവാനായ ഒരു മനുഷ്യൻ കൊളുത്തിയചിതാഗ്നിയുടെ തുടർച്ചയായാണ്ഓരോ ചിതയും കൊളുത്തപ്പെടുന്നതെന്ന്കേട്ടിട്ടുണ്ട്.എങ്കിൽ മനുഷ്യരുള്ള കാലം വരെയുംചിതകൾ കത്തിക്കൊണ്ടിരിക്കും.അഗ്നിനാവുകളുടെ ആർത്തിനിങ്ങളുടെ കള്ളവും കന്മഷവുംഇല്ലാതാക്കുകയും നിങ്ങൾസത്യത്തിലേക്ക്…

സോമ്നാംബുലിസം

രചന : സായ് സുധീഷ് ✍ ബിടെക്കിന്റെ ആറാം സെമസ്റ്ററായപ്പോ ഇനീം അരിയേഴ്സ് വച്ചോണ്ടിരുന്നാപാസൗട്ടാവുമ്പോ പണി കിട്ടാണ്ട് പണി കിട്ടുമെന്ന് പേടിച്ച് റോണി അതു വരെയുള്ള ബാക്ക് പേപ്പറൊക്കെ ഒരുമിച്ചെഴുതിയെടുക്കാൻ തീരുമാനിച്ച ഒരു പരീക്ഷക്കാലം.ബാക്ക് പേപ്പറുണ്ടെങ്കിൽ എല്ലാ ദിവസവും രണ്ടു നേരമൊക്കെ…

മത വൈറസ്

രചന : റഷീദ ഇഷാഖ് ജീവ ✍ മത വൈറസ്മദം പൊട്ടി വാഴുന്നുവെടിയൊച്ചകൾ കാതടപ്പിക്കുന്നുവൈറസ് …നീയെവിടെയാണ് ??സ്നേഹത്തിന്റെ സുഗന്ധം കൊണ്ട്പൂനിലാക്കടലായൊഴുക്കാൻനിനക്കു മാത്രമാണ് കഴിഞ്ഞിരുന്നത് !നീയുണ്ടായിരുന്നപ്പോഅകത്തളത്തെങ്കിലുംഞങ്ങൾ സുരക്ഷിതരായിരുന്നു.അല്ലേലും നീ ഞങ്ങളോട് എന്തു മാത്രംനീതി പുലർത്തിയിരുന്നെന്നോ ?കുഞ്ഞുങ്ങളായ ഞങ്ങളോട് നീ വലിയകരുതലുകളാണ് നിറച്ചിരുന്നത്.ജയവും തോൽവിയും…

ചിറകുള്ള സ്വപ്നങ്ങൾ

രചന : മംഗളൻ എസ്✍ പ്രേമത്തിൽ കുങ്കുമം വാരി ദിവാകരൻപടിഞ്ഞാറ്റേപ്പെണ്ണിന്റെ മാറിൽ ചാർത്തിയോ!മാറിൻ വിയർപ്പോടലിഞ്ഞൊരാകുങ്കുമംസാഗര സന്ധ്യയ്ക്കു കാശ്മീരം ചാർത്തിയോ! രാവേറെയായി രാപ്പക്ഷികൾ മയങ്ങിനിശാസ്വപ്ന ലോകത്തേക്കവൾ മടങ്ങി!ജാലകവാതിൽ തുറന്നു വന്നു തെന്നൽപ്രണയത്തിൻ മൃദുമന്ത്രം കാതിൽ മൂളി! നിദ്രയിൽ നിന്നുമുണർന്നെഴുന്നേറ്റവൾകാറ്റുതുറന്നിട്ടൊരാ വാതിൽക്കലെത്തിമെല്ലെ മിഴിക്കോണിലൂടെ നോക്കി…