മണിയറ ….. രഘു കുന്നുമ്മക്കര പുതുക്കാട്
കല്ല്യാണത്തലേന്ന്,വരൻ ബൈജുവിൻ്റെ വീട്… രാത്രി, പത്തര കഴിഞ്ഞിരിക്കുന്നു.വീടിന്നോടു ചേർന്ന പറമ്പിലെ,തലേദിവസ സൽക്കാരം,അതിൻ്റെ പൂർണ്ണതയിലേക്കെത്തിയിരിക്കുന്നു.കലവറയിൽ,നാളെ ഉച്ചതിരിഞ്ഞു വെള്ളേപ്പത്തിൻ്റെ കൂടെ കൊടുക്കാനുള്ള ചിക്കൻ കറിയുടെ ആദ്യപടിയായി,ചിക്കൻ വറുക്കാൻ തുടങ്ങിയിരിക്കുന്നു.പാചകക്കാരൻ സദാനന്ദൻ,വലിയ ഉരുളിയിൽ കോഴിക്കഷണങ്ങൾ വറുത്തു കോരുന്നു.നല്ല മസാല ഗന്ധം,ഇരുമ്പു മേശകൾ കൂട്ടിയിട്ടു അതിൻമേലിരുന്നു റമ്മി…