Category: കഥകൾ

നിഴൽകൂത്ത്

രചന :സുബി വാസു ✍ പുറത്തു ഡിസംബർ മാസത്തിലെ വരണ്ട കാറ്റ് വീശി കൊണ്ടിരിക്കുന്നു ദൂരെയെവിടെയോ ക്രിസ്മസ് കരോളിൻറെ നേർത്ത അലകൾ കാതിൽ ഒഴുകിയെത്തി മെർലിൻ കാറ്റിലാടുന്നമെഴുകുതിരി വെട്ടം തീർക്കുന്ന നിഴൽരൂപങ്ങൾ നോക്കിയിരുന്നു.കാറ്റിൽ ചലിക്കുന്ന നിഴൽ രൂപങ്ങൾ നോക്കി നിൽക്കുമ്പോൾ പണ്ടെങ്ങോ…

കാഴ്ചപ്പാട് (കുട്ടിക്കഥ)

രചന : ഹരി ചന്ദ്ര . ✍ “കാല് വലിക്കും ഡീ, സെറുപ്പേയില്ലാ! നി സുമ്മാ നടക്ക വേണാ, വണ്ടിമേലെ ഏറ്.” “വേണാ അണ്ണേ… പറവാല്ലേ! ഇപ്പടി നടന്തേ പോകലാം.” “സായന്തനമാകട്ടും, ഉനക്കു നാൻ അഴകാന സെറുപ്പ് വാങ്കിത്തറേ! ആക്രിസാധനങ്ങൾ ശേഖരിച്ചുവില്ക്കുന്ന…

വെളിച്ചവും നിഴലും..

മൈക്രോ കഥ : ജോർജ് കക്കാട്ട്✍ നിങ്ങൾ മനുഷ്യർ വിചിത്ര കഥാപാത്രങ്ങളാണ്.നിങ്ങൾ പരസ്പരം ഇരുണ്ട ജീവികളുടെ കഥകൾ പറയുന്നു, ഞങ്ങളെ അകറ്റാൻ നിങ്ങൾ മെഴുകുതിരികൾ കത്തിക്കുന്നു. ഒരു ചെറിയ റാന്തൽ വെളിച്ചം നമ്മെ വേദനിപ്പിക്കുന്നത് പോലെ.ഒരു വിളക്ക് എത്ര നിഴൽ വീഴ്ത്തുമെന്ന്…

ശോഭന ചേച്ചി*

രചന : ആശാ റാണി ലക്ഷ്മിക്കുട്ടി✍️ അമ്പത്തിനാല് വയസ്സായി ശോഭന ചേച്ചിക്ക്. ഭർത്താവിന്റെ അമ്മ വീണ് വീൽചെയറിലായ കാലത്ത് ആരോഗ്യ വകുപ്പിൽ കോണ്ട്രാക്റ്റ് അടിസ്ഥാനത്തിൽ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ചതാണ്. പിന്നെ വീട്ടു ഭരണം. ഭർത്താവ് സർവ്വശ്രീ അദ്ദേഹം നാലഞ്ച് വർഷം മുമ്പ്…

അനന്തരം.

കഥ : ലത അനിൽ* ആൾക്കാരുടെ ഇടയിലൂടെ കുണുങ്ങിക്കുണുങ്ങി നടക്കുന്ന പ്രാവുകൾ. അടുത്ത പ്ലാറ്റ്ഫോ० ബഞ്ചിൽ രണ്ടാൺകുട്ടികൾ മൊബൈലിൽ നോക്കിക്കൊണ്ടിരിക്കുന്നുപാള० മുറിച്ചുകടക്കാനൊരുങ്ങുന്ന വെളുത്ത നിറമുള്ള നായയ്ക്ക് താക്കീതു നൽകു० പോലെ നിർത്താതെ കുരയ്ക്കുന്നു മറ്റൊന്ന്.അവൾ പ്രാവുകളിലേക്ക് നോട്ടം മാറ്റി.“സിന്ധുവല്ലേ? “പെട്ടെന്നുള്ള ചോദ്യം…

അച്ഛന്റെ വില അഞ്ചുലക്ഷം (കഥ )

രചന : സുനു വിജയൻ* തൊടുപുഴയിൽ നിന്നും ബസുകയറി മലയടിവാരത്തുള്ള ആ വൃദ്ധ സദനത്തിൽ എത്തിയപ്പോൾ സമയം വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു. വീട്ടിൽ വിളഞ്ഞ കുറച്ച് ഏത്തപ്പഴവും, ഒരു പ്ലം കേക്കും, അംഗങ്ങൾക്കേവർക്കും ഓരോ കൈലിമുണ്ടുമായി ക്രിസ്തുമസ് പിറ്റേന്ന് അവിടേക്ക് യാത്രാതിരിക്കുമ്പോൾ…

ദാമ്പത്യം.

രചന : ഓ കെ ശൈലജ* ‘വാ നമുക്ക് പോകാം “മോഹനേട്ടൻ ഇതും പറഞ്ഞു വേഗം പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി.മേടചൂടിൽ വെന്തുരുക്കുകയാണ് തന്നെപോലെ പ്രകൃതിയും.ചൂട് വക വെയ്ക്കാതെ മോഹനേട്ടൻ അതിവേഗം നടക്കുകയായിരുന്നു. ഉള്ളിൽ കടൽ ഇരമ്പുന്നുണ്ട്. അതാണ് ആ നടപ്പിന് അസാധാരണമായ…

ഡിസംബർ.

രചന : ബിനു. ആർ. ✍️ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ ഭാഗത്താണ് ഞാൻ താമസിക്കുന്നത്.ഇവിടെയാണ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡും പ്രൈവറ്റ് ബസ് സ്റ്റാൻഡും. ഞാൻ താമസിക്കുന്ന രണ്ടു ദിശകളിൽ.ജോലിയിൽ ഞാൻ സംതൃപ്തനാണ്. ഓരോ ദിവസത്തെയും…

അമ്മയുടെ തീണ്ടാരിയും ആവിവരാത്ത പുട്ടും.

രചന: ശ്രീലത രാധാകൃഷ്ണൻ✍️ “കോമളേ ഇയ്യ് ന്നോട് തർക്കുത്തരം പറയാൻ വരണ്ട ട്ടോ … എനക്ക് അത് നല്ലേ നല്ല…” അമ്മ കലിയിളകി ഇരിക്കയാണ്.” ഇങ്ങളൊരു തീണ്ടാരീം തൊട്ടൂടായ്മ്മീം…” ചേച്ചി വിട്ടുകൊടുക്കുന്നില്ല.ഞാനും ചേച്ചിയും അടുപ്പിന്നടുത്താണ്. അടുപ്പിലെ നനഞ്ഞ പച്ചമട്ടലും കരിയിലകളും പുകഞ്ഞ്…

റജീനയുടെ ക്രിസ്തുമസ് രാത്രി

കഥ : സുനു വിജയൻ*. പെരുമ്പാവൂരിലെ ആ പഴയ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജീർണ്ണിച്ച തടി ജനാലയിലൂടെ റജീന പുറത്തേക്കു നോക്കി. അൽപ്പം അകലെ വൃത്തികെട്ട അഴുക്കുചാലുകൾക്കും, മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന വെളിമ്പറമ്പിനും അപ്പുറത്ത് ആരൊക്കയോ ക്രിസ്തുമസ്സിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് ഉറക്കെ കരോൾ…