കറുമ്പി (കഥ )
രചന : സുനു വിജയൻ ✍ “ഗീതേ നീ മുടങ്ങാതെ രാത്രിയിൽ പാലിൽ കുങ്കുമപ്പൂ ചേർത്തു കുടിക്കണം. പിന്നെ പഴങ്ങളും കഴിക്കണം. എങ്കിലേ കുഞ്ഞിന് നിറമുണ്ടാകൂ. ആൺകുഞ്ഞ് ആണെങ്കിൽ പോട്ടെന്നു വക്കാം. ഇനി പെൺകുഞ്ഞെങ്ങാനം ആണെങ്കിൽ അതിനിത്തിരി നിറമൊക്കെ വേണം നിന്നെപ്പോലെ…
