രചന : അൽസന ഐഷ ✍️
പറയാൻ കൊതിച്ചിട്ടും
ഉള്ളറിയിക്കാതെ
മൂടിവെച്ചൊരിഷ്ടമാണെന്റെ
പ്രണയം.
ആദ്യമായിക്കണ്ടതും
ഹൃദയം കൊരുത്തതും
മിഴികൾ പിടഞ്ഞതും
അറിഞ്ഞിട്ടുമറിയാതെ,
എന്നേക്കുമെന്നേക്കും
അകതാരിലൊളിപ്പിച്ച,
ഇഷ്ടമാണെന്റെ
പ്രണയം.
ഓരോ നിമിഷവും
മിഴികൾ തുറന്ന് ഞാൻ
കണ്ട സ്വപ്നമാണെന്റെ
പ്രണയം.
മേഘങ്ങൾ നിലാവിനോടു
കാതരമായിച്ചൊല്ലിയ
ഇമ്പംതുളുമ്പുന്ന
വാക്കാണെന്റെ
പ്രണയം.
ഒന്നുമറിയാതെ നീയെന്റെ
ഹൃദയത്തിൽ കുടിയിരുന്നിട്ടും
ഒന്നറിയിക്കാനാവാതെ
വീർപ്പുമുട്ടുന്നതാണെന്റെ
പ്രണയം.
ഒടുവിൽ,
ഓടിത്തളരുമ്പോൾ
കിതപ്പാറ്റി,
ചാഞ്ഞിരിക്കാനൊരിടം
വേണം.
അത് നിന്റെയീ
നെഞ്ചിലാകുന്നതാണെ –
നിക്കേറെയിഷ്ടം.
അതാണെന്റെ പ്രണയം.
✍🏻

