രചന : ബിനു. ആർ ✍️
തൊട്ടുനോക്കട്ടെ ആകാശമൊന്ന്
തൊണ്ണൂറുദിവസത്തിന്റെയുള്ളിന്റെയുള്ളിൽ
ഒമ്പതുദിവസമെന്ന് പറഞ്ഞുപോയി
മുന്നൂറുദിവസത്തിന്റെ താഴെയെത്തി.
രണ്ടായിരം തിരിഞ്ഞുമറിയലുകൾ
കൂടെയെത്തി രണ്ടുപേർമാത്രമായൊതുങ്ങിയൊതുങ്ങി
രണ്ടെന്നും രണ്ടെന്നും നാലുപേരായി
രണ്ടാമനോമന നാട്ടുകാരിയായി.
വേദങ്ങളെല്ലാമുരുക്കഴിച്ചു വേറിട്ടമാനസം
കലമ്പലിലായി,നാടൊന്നു കാണുവാൻ
മനക്കോട്ടകെട്ടി, ഈശൻ നിഴലിലും
വന്നു നോക്കി, ഈശാനകൊണിലുമില്ല
കന്നിയിലുമില്ല കാണാക്കോണിലുമില്ല.
ഒരുതുള്ളിപോലും വെള്ളമില്ല,വെളിച്ചമില്ല
നാരായവേരിലും ത്രാണിയില്ല, ജീവൻ
പതുക്കെ തുഴഞ്ഞുതുടങ്ങി,തട്ടും മുട്ടുമായ്
ആകാശം കാണുവാൻ വെറുതെ പോയവൾ,
ഗഗനചാരിയായി, ചൊവ്വയിലായ്,
ചൊവ്വില്ലാതെയായ്.
