പക്വതയുള്ളൊരു ചെറുപ്പക്കാരൻ
പഠിച്ച് പഠിച്ചൊരു ജോലിയിൽ കയറി
പാകതയായൊരു കാലത്തായയ്യോ
പെണ്ണുകെട്ടി പുരയിലു കയറ്റുന്നു.

പതനം മുറ്റിയ പെണ്ണാളച്ചാരായി
പെണ്ണു പറഞ്ഞതു വേദവാക്യം
പോറ്റിയ അമ്മയെ കൂസാതായി
പിടിപ്പുകേടതു കാട്ടി തുടങ്ങി.

പെണ്ണിനു വേണം പ്രൗഢികളേറെ
പുരയിലേറെ ധാരാളിത്തങ്ങൾ
പാടുപെട്ടൊരു പണവും പോര
പഴുതു നോക്കി കുറവവളെണ്ണി .

പോരാ പോരാ പരിഷ്ക്കാരങ്ങൾ
പഴയതെല്ലാം മാറ്റണമെന്നായി
പിച്ചക്കാശും പോരന്നാകവേയവൻ
പിഴയ്ക്കാനൊത്തിരികടംവാങ്ങി.

പ്രീണപ്പിക്കാനവിടെയുമിവിടെയും
പണി ചെയ്തന്ത്യം നടുവുമൊടിച്ചു
പൃഷ്ഠംതാങ്ങി പെണ്ണിനു പുറകേ
പഴിയും കേട്ടു പുല്ലുവിലയായി.

പിച്ചും പേയും പറയും പെണ്ണവൾ
പെറ്റു പിറന്നതു നാലെണ്ണങ്ങൾ
പതികേടായൊരു പുരുഷനോട്
പുരയുള്ളതു പോരെന്നോതി.

പതറിപ്പോയ വേളയിലായയ്യോ
പെണ്ണിനു കിട്ടി സർക്കാർജോലി
പറക്കാമുറ്റാ പൈതങ്ങളേമിട്ട്
പെണ്ണുപുലർച്ചെ പോക്കിന്പോയി.

പുരുഷനും അമ്മേം ഒറ്റക്കായി
പരിപാലിക്കുന്നേറ്റം അരുമകളെ
പരിഭവമോടവർ അലരും നേരം
പശുവിൻ പാലതു പോരായല്ലോ!

പുലരും നേരം അടുക്കളേൽ അമ്മ
പൊതികെട്ടാനായി പാവം മകനും
പെരിയാർ പോലെ പായും മരുമകൾ
പുറകേയോടി പുലിവാലു പിടിച്ചേ.

പിതാവായൊരു കടമകളേറ്റു
പുരയ്ക്കത്ത് അടിമകിടന്നവൻ
പുളകം കൊണ്ട ജോലിം പോയി
പിടിപ്പു കെട്ടൊരു കാപുരുഷൻ.

പത്രാസു കാട്ടും പെണ്ണിന് പുറകേ
പ്രാണൻ കളഞ്ഞു നായേപ്പോലെ
പുറകേ പുറകേ വാലാട്ടുമ്പോൾ
പരിഹസിച്ചവൾപുച്ഛിച്ചേറെഢംബും.

പുകയുന്നൊരു ദാമ്പത്യത്തിൽ
പൊറുതി മുട്ടിയപുരുഷോത്തമനോ
പൈത്യം പിടിച്ചൊരു പുലിയേപ്പോലെ
പടയണി തുള്ളി പല്ലു കടിച്ചവൻ.

പടുതിരി കത്തിയ പുരയിലായമ്പോ!
പെണ്ണിനും പുരുഷനും രണ്ട് കിടക്ക
പതറിപ്പോയ ഭർത്തൃമാതാവിന്
പഴിയും അടിയും തൊഴിയും കിട്ടി.

പെണ്ണൊരുമ്പെട്ടു പോണ പോക്കിൽ
പുതിയൊരു കാമുകൻ കൂടെ കൂടി
പഴിയതു പുരുഷനു താങ്ങാതായി
പുരുഷനുനട്ടെല്ലില്ലാത്തവനെന്നായി.

പുലരും നേരം പോകും പെണ്ണിൻ
പോക്കു കണ്ടവർ അന്തം വിട്ടു
പഴുതു നോക്കി പരിചരിക്കാനായി
പലവുരു പലരും ഓങ്ങി ഓങ്ങി.

പല്ലു കടിച്ചവൻ കഥകൾ കേട്ടു
പൗരുഷമോടെ പലതും പറഞ്ഞു
പരപുരുഷനെ പൊതുരെ തല്ലി
പതികേടായതു മതിയേന്നായി.

പെണ്ണു പിണങ്ങി പെട്ടിയെടുത്തു
പ്രതികരിച്ചെങ്ങോ പോയി മറഞ്ഞു
പുലരും വരെയുമരുമകൾ കീറ്റി
പരിഭവമകറ്റാനിറ്റു മുലപ്പാലില്ല!

പെണ്ണിനെ തേടി പല വഴി പോയി
പോലിസിനു പരാതി കൊടുത്തു
പരാഭവമില്ലാ പുരുഷൻ പിന്നേം
പണി ചെയ്യാനായി പോയി തുടങ്ങി.

പലയിടം തോറും അലഞ്ഞൊരു വേളി
പുരുഷനു പുറകേ വീണ്ടും വന്നു
പെണ്ണതു സ്വന്തം എന്നതു ഓർക്കാൻ
പുരുഷനു അലിയാൻ കണ്ണിരേകി.

പലനാളുകൾ പോകെ പോകെ
പെണ്ണു പിന്നേം വേലക്കുന്തിയിറങ്ങി
പുലരിയിലൊരുങ്ങി പാളി പാളി
പുഞ്ചിരി തൂകി തലയാട്ടുന്നവൾ.

പുഷ്പം പോലെ വശീകരിച്ചവൾ
പുരുഷനെ അങ്ങനെ അടിമയാക്കി
പല പുരുഷന്മാരുടെ ആരാധനയാലെ
പെണ്ണൊരുങ്ങി കണ്ണുകളെഴുതി.

പലരും അണിയായി പുറകേ തന്നേ
പൂങ്കുല പോലെ മുടിയഴിച്ചിട്ടവൾ
പേടിയില്ലാത്തൊരു താടകയായി
പലരുടെ പേരിലും കേസ് കൊടുത്തു.

പെണ്ണിനേ കെട്ടിയ സ്വന്തം കാന്തൻ
പിച്ചക്കാരൻ തെണ്ടിയെന്നുള്ളിൽ
പൊണ്ണക്കാര്യം പറഞ്ഞ് പറഞ്ഞ്
പ്രതികാരദാഹിയാമെക്ഷിയുമായി.

പെരുമ്പറ കൊട്ടി പിടിവാശിയോടെ
പുരുഷന്മാരെ ആക്ഷേപിച്ചവൾ
പുരുഷനെതിരേകുടുംബകച്ചേരിയിൽ
പരിഭവമേറെ അന്യായവുമാക്കി.

പെരുവയറുന്തിയ വക്കീലയ്യോ
പ്രഹരഭേരികൾ പുരുഷന് നേരെ
പെണ്ണിനു വേണ്ടിയുള്ളൊരുനിയമം
പാതാളത്തോളം പുരുഷനേയിറക്കി.

പകയില്ലാതെ തളർന്നൊരു കാന്തൻ
പൈതങ്ങളുടെ അമ്മയെന്നോർത്തു
പാവനമായതു പിറവി തന്നേയെന്ന്
പൂജ്യതയേറിയ കോടതിയുമരുളി.

പേരുദോഷം കേട്ടൊരു കണവൻ
പാഴായിത്തീർന്ന മാംഗല്യത്താലെ
പറയപ്പെട്ടൊരു ശാപവും പേറി
പരാക്രമമോടെ തൂങ്ങി മരിച്ചു.

പുരുഷന്മാർക്കു വിലയില്ലാത്തുലകം
പുരുഷ പിണ്ഡം താങ്ങുവതെന്തിന്
പെണ്ണിനുവയറ്റിലവശിഷ്ടത്തിനായോ
പുരുഷത്തലമുറപെണ്ണിനടിമയാക്കാനോ?

അഡ്വ: അനൂപ് കുമാർ കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *