രചന : അഡ്വ: അനൂപ് കുറ്റൂർ ✍️
കൂന്തലഴിച്ചവൾ ആലയത്തിൽ
കൊഴിയുന്നോരോയാശയുമായി
കല്യാണത്തിനൊരുങ്ങിയെന്നും
കാന്തനേത്തേടി കണ്ണു കഴച്ചു.
കരിതേയ്ക്കാനായൊരു ചൊവ്വ
കണ്ണിലെ കരടായി രാശിയിലുണ്ടേ
കരയുന്നുണ്ട് മാതാപിതാക്കൾ
കഷണിക്കുന്നവൾ ഭാരമായി.
കാണാനഴകാണവളെന്നാൽ
കാടുകയറുംജ്യോതിഷവിചാരം
കാതുകൊടുത്തകുടുംബങ്ങൾക്ക്
കിട്ടിയ ശിക്ഷ ചെറുതല്ലായതം.
കണ്ടും കേട്ടതും ഗണിച്ച് വച്ച്
കണിയാന്മാരെല്ലാം കുളമാക്കി
കാനനം പുഷ്പമായ പെണ്ണോ
കുഴിയിൽ ചാടി വാടിയ മലരായി.
കുരങ്ങുക്കളിച്ചു മടുത്ത ലോകം
കിട നില്ക്കുന്ന കാന്തനേ കണ്ട്
കണ്ണു വെച്ചൊരു പെണ്ണിനന്ത്യം
കിട്ടില്ലെന്നായൊരു ഗതികേടയ്യോ!
കീഴ് നടപ്പുകൾ എതിരായാലോ
കീഴ്മേൽ മറിയും ഉലകമെല്ലാം
കല്ലേൽച്ചിത്രം തെളിച്ച് തെളിച്ച്
കവർന്നെടുത്തോരാനന്ദങ്ങൾ.
കലികയറിയ കെട്ടാമറിയകൾ
കുലത്തിനാകെ നാണക്കേടായി
കുട്ടിയായി പെണ്ണുണ്ടായാലവർ
കലമ്പൽ കൂട്ടുമശുഭകരമെന്ന്!
കണ്ണുരുട്ടി വളർത്തും ചെറുതിലെ
കൊടുക്കില്ലൊരു സ്വാതന്ത്ര്യവും
കണ്ടിടമെല്ലാം കറങ്ങിയ പെണ്ണ്
കൊള്ളില്ലെന്ന് പറയും കാർണ്ണോർ .
കെട്ടാനായിസ്ത്രീധനമേറെയേറെ
കൊടുത്തുതുലഞ്ഞകാലത്തായി
കണ്ണോടിച്ചവർ കടിഞ്ഞാണിട്ടന്ത്യം
കാലം മാറിയ മാറ്റം കിടിലം തന്നെ.
കെട്ടില്ലെന്നാജ്ഞാപിക്കും പെണ്ണ്
കഴുത്തിന് ചുറ്റും നാക്കുമായിട്ടുന്തി
കച്ചകെട്ടിയെതിരായിയണിയായി
കച്ചയഴിച്ചു നടന്നതു നേരെന്നോ?
കെട്ടാനൊരുങ്ങിയ പുരുഷനിന്ന്
കാക്കപ്പിടുത്തം പതിവാക്കുമ്പോൾ
കാലപാശമായയോരോതാലിയും
കഴുത്തു ഞെരിച്ചു കൊല്ലുന്നവനേ!
കാലു കഴുകിഓച്ഛാനിച്ചൊരുനില്പിൽ
കമ്പി നീട്ടിയമടിമക്കഴുവേറികൾ
കാലൂന്നുന്നനന്തരകാലം തന്നിൽ
കാശിനു കൊള്ളാതായിത്തീരും.
കാറ്റ് മാറി വീശുന്നൊരു നാളിൽ
കാലം തെളിഞ്ഞൊരു പെണ്ണെല്ലാം
കണക്കു തീർക്കാനൊരുമ്പെടുന്നു
കൂനിമേൽ കുരുവാകും നിയമവും.
കൈകടത്തിയ ദാമ്പത്യത്തിൽ
കിട്ടിയ ശിക്ഷപുരുഷനു മതിയായി
കൈയ്യേറിയ ഭർത്തൃവീട്ടിൽ നിന്ന്
കിടക്കാതോടിയ കണവന്മാരേറെ.
കുട്ടികളൊന്നിച്ചമ്മ പക്ഷം പേറി
കാന്തമാരയ്യോ പെരുവഴിയായേ
കൊലകൊമ്പമാർക്ക് ഊക്കുമില്ല
കഥകഴിഞ്ഞൊരു കാലം വന്നേ.
കെട്ടാമറിയകൾ പിന്നേം ഉലകിൽ
കാന്തനേ വേണ്ട എന്നലറുമ്പോൾ
കുന്തം എടുത്തു പായുമവറ്റകൾ
കണ്ണീരേകാനുറച്ചറച്ചൊരു പോക്ക്.
കൊള്ളുന്നവനേ കണ്ടാലൊന്നുന്നി
കിടക്കയിലായി അലിഞ്ഞുച്ചേരും
കൊണ്ടുപ്പിടിച്ചതു പുലിവാലാക്കും
കേസെല്ലാം പിന്നെ കോടതീലായി.
കെട്ടാപെണ്ണിൽ കണ്ണുവെച്ചവർ
കുറ്റിച്ചൂലായിത്തീർന്നൊരുവിധമായി
കാലു പിടിച്ചവർ പറഞ്ഞെന്നാകിലും
കടുവാക്കൂട്ടിൽതലയിട്ടൊരുവഴിയായി.
കെട്ടാനായിപുരുഷനധികമാകവേ
കിട്ടാനില്ലൊത്തപെണ്ണിനേയെങ്ങും
കോപ്പുകൂട്ടിയ ഇടനിലബ്യൂറോകൾ
കെട്ടുപ്പിണച്ചു കളവു പറഞ്ഞുമടുത്തു.
കെട്ടാകോന്തർ പുര നിറയുമ്പോൾ
കണ്ണീരായി തീർന്നോരു വിനയായി
കളമൊരുക്കിയ ദൈവത്താനിരുന്ന്
കൈക്കൊട്ടിച്ചിരിക്കുന്നതുകേൾക്കാം.
കിട്ടിയ കുട്ടി പെണ്ണായാൽ ഉലകം
കൊല്ലുന്നൊരു കാലമൊന്നോർക്കു
കെട്ടിയ പെണ്ണിനു പണമില്ലെന്നായാൽ
കൊല്ലാക്കൊലയായിയമ്മായിയമ്മേം.
കെട്ടാം പെണ്ണിനേ പണമില്ലേലുമിന്ന്
കൊതിച്ചെത്തിയ ആളുകളായന്ത്യം
കെട്ടാനായി പെണ്ണിന്നടിമ കിടക്കണം
കെട്ടാനെന്നാലെയവളനുമതിയേകു .
