പകലത്തു
മറഞ്ഞുമിരിക്കും
ഇരുളത്തു
നിറഞ്ഞുമിരിക്കും
ശിവനന്ദിനി
കാളീശ്വരിയേ
മരണഭയം
മാറ്റിത്തരണേ
ചുടലയ്ക്കും
ചൂടായവളേ
വിഷസർപ്പം
മുടിയായവളേ
നിണമിറ്റും
ദാരികശിരസ്സിൽ
വപുസ്സാകെ
കനൽകൊണ്ടവളേ
കുരുതിപ്പുനൽ
താണ്ടി നടത്തി
മരണഭയം
മാറ്റിത്തരണേ
ഒരു ചുവടു
പിതാവിൻ
നെഞ്ചിൽ
മറു ചുവടു
ജഗത്തിൻ
ശിരസ്സിൽ
ഒരലർച്ച
പ്രപഞ്ചം
പിളരും
ഒരലർച്ച
യധർമ്മികളെരിയും
ഭയരൂപിണി
യായൊരുകാളീ
മരണഭയം
മാറ്റിത്തരണേ
ചണ്ഡാള
പ്രകൃതീ
നിത്യേ
കാപാലിനി
മാല്യപ്രിയയേ
കങ്കാള നടന
പ്രിയയേ
ജടകീറി
ജനിച്ച
ജിതേന്ദ്രേ
മരണഭയം
മാറ്റിത്തരണേ
ആദിപരേ
ശിവശങ്കരിയേ
വീരാസുര
കുലനാശിനിയേ
ഭൗതികമാ
മിന്ദ്രിയമഞ്ചും
പരിമിതനായ്
കൂടെയിരിക്കാൻ
നിരുപാധിക
നൃത്തച്ചുവടിൽ…
ഭവനാശിനി
രുധിരാംഗനയേ
മരണഭയം
മാറ്റിത്തരണേ

ബിജു കാരമൂട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *