പ്രാണിജീവിതം
രചന : ജയരാജ് മറവൂർ ✍ ഇലകളിലെ ജലഗോളംസമുദ്രത്തിൽ നിന്നുംഅളന്നെടുത്ത് ശുദ്ധമാക്കിയഒരു തുള്ളിയാണ്പച്ച നിറമുള്ള ഇലകളിൽപച്ചത്തുള്ളിമഞ്ഞനിറമുള്ളവയിൽമഞ്ഞത്തുള്ളികാട്ടുതേനീച്ചകൾക്ക്വസന്തത്തിന്റെ ദർപ്പണംഉറുമ്പുകൾക്ക്മുഖം നോക്കുവാൻ കണ്ണാടിപക്ഷികൾക്ക് ദാഹജലംഓരോ മഞ്ഞുകാലവുംവന്നു പോകുമ്പോൾഞാനീ ജാലകത്തിലൂടെജലഗോളങ്ങളെനോക്കിയിരിക്കുന്നുഎപ്പോഴോ വറ്റിപ്പോകുന്നൂ സൗന്ദര്യംഎപ്പോഴോ ഇല്ലാതാകുന്നൂദലങ്ങളിലെ സമുദ്രംഇലകളിൽ വീണു മരിച്ചഉറുബിന്റെപ്രേതത്തെ ചുമന്ന്ഘോഷയാത്ര പോകുന്നൂപ്രാണിജീവിതം
