Month: December 2023

പുതുവർഷപ്പുലരി(2024)

രചന : മംഗളാനന്ദൻ✍ ഒരുവട്ടവും കൂടികർമ്മസാക്ഷിയെ ചുറ്റി-വരുന്ന ഭൂഗോളമീ“ഡിസംബർ” കടക്കുന്നു.സ്ഥലരാശികൾ താണ്ടു-മീ, പരിക്രമണത്തിൻഫലമായുണ്ടാകുന്നചാക്രീകവ്യവസ്ഥയിൽഋതുഭേദങ്ങൾ തുടർ-ക്കഥയായീടും മണ്ണിൽപുതുവത്സരങ്ങളെകാത്തു നാമിരിക്കുന്നു.മഴയും മഞ്ഞും പിന്നെവേനലുമിടക്കിടെവഴിമാറുന്നു, കാലാ-വസ്ഥകൾ പിണങ്ങുന്നു.അതിവൃഷ്ടിയുമനാ-വൃഷ്ടിയും, ഋതുക്കൾതൻവ്യതിയാനവും ഭൗമ-ഗോളത്തെക്കുഴക്കുന്നു.ഭോഗിയാം മനുഷ്യന്റെചൂഷണം സഹിയാതെരോഗശയ്യയിലെപ്പോൽഭൂതലം തപിക്കുന്നു.മതവൈരവും പിന്നെമദമാത്സര്യങ്ങളുംക്ഷിതിയിലശാന്തിയാംദുരിതം വിതയ്ക്കുന്നു.കടുത്ത യാഥാർത്ഥ്യങ്ങൾമുള്ളുവേലികൾപോലെതടസ്സമുണ്ടാക്കുന്നുജീവിത വഴികളിൽ.മികച്ച സംസ്കാരങ്ങൾവളർന്ന രാജ്യങ്ങളിൽതകർന്നു കിടക്കുന്നുനഗരപ്പൊലിമകൾ.പകയ്ക്കു പകപോക്കാൻതോക്കുകളൊരുങ്ങുന്നു.പകലും…

മോക്ഷം.

രചന : ബിനു. ആർ✍ അശ്വഥാമാവ് കേഴുകയാണ് ഇപ്പോഴും.സഹസ്രാബ്ധങ്ങൾക്കു മുമ്പ് കുരുക്ഷേത്രയുദ്ധം കഴിഞ്ഞു ശാന്തരായി ശയനം ചെയ്തിരുന്ന പാണ്ധവപ്പടയെ രാത്രിയിൽ ഒറ്റയ്ക്ക് മുച്ചൂടും മുടിച്ചെന്ന ഒരേയൊരു കർമ്മമാണ് താൻ ചെയ്തത്.ആത്മാവായി അലയാൻ തുടങ്ങിയിട്ട് എത്ര സഹസ്രാബ്ദങ്ങൾ കഴിഞ്ഞെന്ന് ഗണിച്ചുനോക്കിയിട്ടും തെറ്റിപ്പോകുന്നു. സന്തതിപരമ്പരയിൽപെട്ടവരിൽ…

എന്റെ നായ

രചന : സുരേഷ് പൊൻകുന്നം ✍ എന്താണ് നായേ നിനക്കിത്ര ശുണ്ഠിയെൻപത്ര പാരായണം നിത്യം കാഴ്ചയല്ലേഎത്രയാ വാർത്തകൾ പീഢനം താഢനംകുത്തിക്കൊലപ്പെടുത്തുന്നച്ഛനെ പുത്രനും പുത്രനെയച്ഛനുംപുത്രി, ശോകത്താൽ കരയുന്നുപുത്രീശോകത്താൽ കരയുന്നു മാതാവുംകണ്ണുകണാത്തൊരാൾ ദാ..വണ്ടിതട്ടിപ്പിടയുന്നുകണ്ണുകാണുന്നോരാപ്പിടച്ചിൽ റീലാക്കിമാറ്റുന്നു പോസ്റ്റുന്നു..വൈറലായി മാറുന്നു ലൈക്കുകൾ ഷെയറുകൾ കുന്നുകൂടി മറിയുന്നുവണ്ടി തട്ടിപ്പിടഞ്ഞവൻ…

ഏതാനും നിമിഷങ്ങൾ മാത്രം

രചന : കൃഷ്ണമോഹൻ കെ പി ✍ ഏണാങ്കശേഖര ജടയിൽ നിന്നുംഇറ്റിറ്റു വീഴുന്നു ഗംഗാജലംഎല്ലാർക്കുമീശ്വര കല്പിതമാംകർമ്മങ്ങളെല്ലാം, ജടകൾ തന്നെആ,ജടതന്നിലെ രോമാവലിവീണിടുമോരോ നിമിഷത്തിലുംവീണ്ടും മുളയ്ക്കും വളരുമവവീറുറ്റ പോരാളി പോലെ നിത്യംഏകിയ ഭാഗ്യവും നിർഭാഗ്യവുംഏറ്റി മറയുന്നീ വർഷമെന്നാൽഏറ്റവുമുത്സാഹമൊടെയെത്തുംഏറിയ മോദം പകരും ദിനംഎട്ടാണു സംഖ്യ പുതുവർഷത്തിൽഏഴഴകോലും…

വിടചൊല്ലുന്ന 2023

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ വിട പറഞ്ഞകലുവാൻ കാത്തിരിക്കുന്ന നീതിരികെ വരില്ലെന്നു ചൊല്ലിയില്ലേ?തേങ്ങുന്ന ഹൃദയമായ് പോകാനൊരുങ്ങുമ്പോൾനല്ലോർമ്മയാണെന്നുമെന്റെയുള്ളിൽ .കയ്പ്പും മധുരവും നീറുന്നൊരോർമ്മയുംഒരു പോലെപങ്കിട്ടെടുത്തുനമ്മൾ.പള്ളിപ്പെരുന്നാളും, ഉത്സവാഘോഷവുംഎല്ലാം നാം ഒന്നിച്ചു കൂടിയില്ലേ…ക്രിസ്തുമസ്സ് രാവു കടന്നുപോയിപുതുവത്സരത്തിന്റെ ഘോഷമായി.നാടും നഗരവും ഒന്നു പോലെനക്ഷത്രപ്പൂക്കൾ വിരിഞ്ഞു നില്പു.പുതുമണവാട്ടിപോൽ…

കൈ പിടിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ ഓരോ മലയാളിയുടെയും ഓരോ ഭാരതീയന്റെയും മനസ്സിൽ നിറപുഞ്ചിരിയോടെ വിനയത്തോടെ കാരുണ്യത്തിന്റെ തുവൽസ്പർശമായി കരുതലിന്റെ അവസാന വാക്കായി തിളങ്ങി നിൽക്കുകയാണ് എം.എ.യൂസുഫലി സാഹിബ്. പ്രവർത്തനപഥത്തിൽ അരനൂറ്റാണ്ട് തികയുവോൾ സർവശക്തൻ നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് മുന്നിൽ വിനയാന്വിതനായി…

പുതുവർഷം

രചന : താനു ഒളശ്ശേരി ✍ എത്രയെത്ര പുലരികളും അന്തിയും കിടന്നുറങ്ങിയും എഴുന്നേറ്റോടിയും നടന്നും കിതച്ചും. കരഞ്ഞും പിടഞ്ഞും വിശപ്പും ദാഹവും മറന്നു നിങ്ങിയ ദൂരത്തെ അളന്നു മുറിച്ച് മാറ്റപ്പെടുന്ന ദിവസമാണ് ഡിസംമ്പർ മുപ്പത്തൊന്ന് …….തണപ്പുള്ള അർദ്ധരാത്രിയിൽ ലോകർ ഉറക്കം മൊഴിഞ്ഞ്…

പ്രതീക്ഷകൾ

രചന : പട്ടം ശ്രീദേവിനായർ✍ പ്രീയപ്പെട്ടവർക്ക്എന്റെ സ്നേഹം നിറഞ്ഞ പുതുവർഷആശംസകൾ നേരുന്നു 🙏 അനന്തതയിൽഅലയുന്ന അലയാ ഴിയിൽ….പുതുനാമ്പു പൂക്കുന്നപൂവാടിയിൽ…പുലരിയെ ത്തേടുന്നസ്വപ്നങ്ങളിൽ….പുതിയ പ്രകാശമായ്കടന്നു ചെല്ലാം…..!പ്രപഞ്ച സത്യങ്ങളിൽമിഴിതുറക്കാം,പ്രണവമന്ത്രങ്ങളെ സ്വീകരിക്കാം…..പ്രാണന്റെ പൊരുളിൽനിറഞ്ഞു നിൽക്കാം!പ്രണയത്തെ മനസ്സിലും കരുതി വയ്ക്കാം……..!ഓരോ നിമിഷവും സുന്ദരമായ്…ഓരോ ദിവസവും നന്മകളായ്…ഓരോ വർഷവും ഓർമ്മകളായ്….ഓർമ്മയിലെന്നുംനമുക്കൊത്തുചേരാം!കണ്ടദൃശ്യങ്ങൾമനോഹരങ്ങൾ…..!കാണാത്തവയോ,അതി…

ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവ് ശുഭ അശോക് നിര്യാതയായി

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവും പരേതനായ ഇടപ്പള്ളി അശോക രാജിന്റെ ഭാര്യയും ആയ ശുഭ അശോക് (82) എറണാകുളത്തു (ആതിര ഹൗസ് , KRRA 12 A , Kannanthodathu Road, Edappally, PO) നിര്യാതയായി.…

🥀സന്ധ്യയ്ക്കൊരു സാഗരതീരത്ത്🥀

രചന : കൃഷ്ണമോഹൻ കെ പി ✍ സാന്ധ്യ സ്വപ്നങ്ങൾ തൻ നിർവൃതിയിൽസായന്തനം, തുടുപ്പേന്തി നില്ക്കേസാഗരം തന്നിൽ കുളിച്ചൊരുങ്ങാൻസാമോദം സൂര്യൻ നിനച്ചിടുമ്പോൾ ശൃംഗാരലോല വസുന്ധരയോശങ്കര ധ്യാനത്തിലാഴ്ന്നു നിന്നൂപൂർവാംബരത്തിലുദിച്ചിടുന്നൂപൂനിലാവേകുവാൻ ചന്ദ്രബിംബം ചേക്കേറും കൊക്കിൻ കലപിലയാൽചേലൊത്ത മാമര ശാഖകളിൽസാഗരഗീതത്തിൻ മാറ്റൊലികൾസാരസ രാഗമായ് മാറിടുന്നൂ സംഗീത…