പഴകിദ്രവിക്കുന്ന ഇന്നലെകള്‍
രചന : Shangal G.T ✍ ഓരോ ഭവനത്തിലുമുണ്ട്പഴകിദ്രവിക്കുന്നഇന്നലെകള്അവിടെയുമിവിടെയുംചിതറിയുംമൂലയ്ക്കൊതുങ്ങിയുംവേണ്ടാധീനപ്പെടുന്നവ….(ഇങ്ങനെ പതുങ്ങിയ പിച്ചില്വെറുതെയങ്ങ്പറഞ്ഞുപോകുന്ന രീതിയാണ്ജീവിതത്തിനുള്ളത്..)ഓര്‍ത്തോര്‍ത്തി-രിക്കുമ്പോള്മറന്നുമറന്നുപോകുന്നമായകളാലേകൂട്ടിക്കൂട്ടിവയ്ക്കുമ്പോള്ഊര്ന്നൂര്ന്നുപോകുന്നദൈന്യതയാലേവെയില്ത്താളിലുംമഴത്താളിലുംഅതു തന്നെത്തന്നെപറഞ്ഞു പറഞ്ഞുപോകും…..മരിച്ചുപോകുമ്പോഴുംകീഴടങ്ങാതെ പിടഞ്ഞുണര്ന്ന്ശ്വാസത്തിന്റെഅവസാന വരിയിലുംപൂര്ണ്ണത്തില്നിന്നുപൂര്ണ്ണമെടുത്താല്പൂര്ണ്ണം ശേഷിക്കുമെന്നജീവന്റെ പാറുന്ന പതാകനാട്ടിനാട്ടിപോകും…മണ്ണിലേക്കുജീവിതത്തെ വലിച്ചുകെട്ടുന്നതലയില് തോര്ത്തുമുറുക്കിയതനി നാടന്വരികളും പരീക്ഷിക്കും…എവിടേക്കാണ്മലകളും വയലുകളുംമാഞ്ഞുതീരുന്നത്…എങ്ങോട്ടാണ്കുയിലുകള് പോലുംപറന്നകലുന്നത്എന്നൊക്കെഓര്ത്തുനോക്കുന്ന തനിപരിസ്ഥിതിവരികളുംഒരു പടിഞ്ഞാറന്വെയിലിന്റെകണ്നനവില്മുക്കിമേടക്കാറ്റ്മലഞ്ചെരുവുകളില്കുറിച്ചുകുറിച്ചുപോകും…രാത്രി അതിന്റെഅധിനിവേശങ്ങളുടെകരള്പിടയുന്നരൂപകത്തിളക്കങ്ങളില്കലാശം ചവിട്ടും…എന്നാല്പകല്പ്പിറവിക്കുതൊട്ടുമുന്പുള്ളഇരുട്ടിന്റെഅവസാന വരിയില്സകലസുനാമികളേംഒതുക്കിനിര്ത്തിപക്ഷിച്ചിലപ്പുകളുടെഅകമ്പടിയോടെ അത്പ്രതീക്ഷയുടെഅടുത്തപ്രകാശവരികളിലേക്കു നീങ്ങും….!
