സൗഹൃദം
രചന : മോഹൻദാസ് എവർഷൈൻ✍ ആരവങ്ങളൊഴിയുന്നേരം,ഒറ്റക്കൊരൂന്ന് വടിയിൽ എന്നെതാങ്ങി നിർത്തുന്നു ഞാൻ…അപ്പോഴുമുള്ളിലൊരഹന്തയായ്സൗഹൃദം ചുമന്ന് നടക്കുന്നു.വഴിക്കണ്ണുകളിൽ തിമിരം പടർന്ന്,കാഴ്ചകൾ മങ്ങി, മറയുമ്പോഴുംഒരു തണൽസുഖം തന്ന് സൗഹൃദംഎന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു.കാലമെ എനിക്കൊരുകുമ്പിൾസ്നേഹം നീ കടം തന്നീടുമോ?.വീട്ടിലേക്കുള്ളവഴിമറന്നൊരു മക്കൾക്ക്നെഞ്ചിലേക്കിറ്റിക്കുവാൻ,എനിക്കിനിയും സ്നേഹംകരുതാതെ വയ്യ.രക്തബന്ധങ്ങൾ വെറും വാക്കിൽപൊതിഞ്ഞു…
