പേരില്ലാത്ത ആത്മാക്കൾ.
രചന : ബിനു. ആർ. ✍ തിലകക്കുറി ചാർത്തിവരുന്നുതിലകങ്ങളായ ആത്മക്കളെല്ലാംജന്മശിഷ്ടവും ഇഹലോകവാസവുംതീർന്ന്,ജന്മാന്തരങ്ങളെ–ക്കാത്തിരുന്നപോൽനിറയുന്നു പേരില്ലാത്തജഡിലമാം ആത്മാക്കളെല്ലാം!സിന്ദൂരതിലകമണിഞ്ഞു ജീവിതത്തിൻപടിവാതിലിൽ വലതുകാൽപതിച്ചു കയറിവന്നവർധനമെല്ലാംപതിതൻ കാൽക്കീഴിൽ വച്ചുതൊന്തരവുകൾ നേരിടുംന്നേരം,ഒരുമുഴം കയറിന്നറ്റത്ത്ആത്മാവ് പറപ്പിച്ചുവിടുംന്നേരം,ബന്ധങ്ങളെല്ലാംപകച്ചുനിൽക്കുംന്നേരം,ചുമരിൽ തൂങ്ങാത്ത ചിത്രമായ്മനസ്സിന്നകക്കോണിൽ പഴകിയമാറാലപിടിച്ചിരിക്കുന്നേരം,മണ്മറഞ്ഞുപോയവർസ്വന്തബന്ധങ്ങളില്ലാത്തവർപേരില്ലാത്തകുതൂഹലംനിറഞ്ഞുമരിച്ചുപോയവർ എല്ലാംകാലശാപത്തിനായടിഞ്ഞീടുന്നുധർമപുരിയിൽ!
