കുറുന്തോട്ടികൾ ….. സജി കല്യാണി
ബലിഷ്ഠമായ തന്റെ വലംകൈകൊണ്ട് പൂർണ്ണ വളർച്ചയെത്തിയ ഒരു കുറുന്തോട്ടിച്ചെടി പിഴുതെടുക്കാനുള്ള ശ്രമത്തിലാണയാൾ. വണ്ടിയുടെ ഭാരം ചുമന്ന് കല്ലുറപ്പിലേക്ക് ചേർന്നുപോയ റോഡിന്റെ ഇടതുഭാഗത്താണ് പൂർണ്ണ ആരോഗ്യമുള്ള കുറുന്തോട്ടി വിരിഞ്ഞു നിന്നത്. കരിങ്കൽ ക്വാറിയിലേക്ക് ഇടതടവില്ലാതെ കുതിച്ചുപായുന്ന വണ്ടികളുടെ വയറുനിറയ്ക്കാൻ കരിങ്കൽ കൂടാരങ്ങളെ ഇടിച്ചു…