ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ചില സൗഹൃദങ്ങൾ ഉണ്ട്…അവർ നമ്മോടു ചേർന്നുനിന്നുകൊണ്ട്…നമ്മുടെ ചിറകുകൾക്ക് ശക്തി നൽകി നമ്മെ, നമ്മുടേതായ ലോകത്ത് പറന്നു നടക്കാൻ അനുവദിക്കും.ചില സൗഹൃദങ്ങൾ നമ്മുടെ ലോകത്ത് വന്നു…നമ്മെ, അവരുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും…എന്നിട്ട് അവരുടെ ലോകത്ത് മാത്രം പറക്കാനായി നമ്മുടെ ചിറകുകൾ കെട്ടിയിടും.

ഇനിയും ഒരു കൂട്ടരുണ്ട്…അവർ നമ്മുടെ ലോകത്തുവന്ന്…അവരുടെ ലോകത്തേക്ക് നമ്മളെ കൊണ്ടുപോകും…എന്നിട്ട്…രണ്ട് ലോകത്തും പറക്കാൻ അനുവദിക്കാതെ, നമ്മുടെ ചിറകുകൾ മുറിച്ചിട്ടിട്ട്, നമ്മളെ ഒറ്റയ്ക്കാക്കി നടന്നകലും. അവസാനമായി ഒരു കൂട്ടരും കൂടി ഉണ്ട്….അവർ വളരെ അപൂർവമാണ്…!അവർ മുറിവേറ്റ്, ചിറകില്ലാതെ കിടക്കുന്ന നമ്മുടെ അടുത്തെത്തി…

നമ്മുടെമുറിവുകളിൽസ്നേഹത്തിന്റെ……..സ്വാന്ത്വനത്തിന്റെ……കരുതലിന്റെ……ചേർത്തുനിർത്തലിന്റെ…….കരുണയുടെ……ലേപനങ്ങൾ പുരട്ടിഅറ്റുപോയ….നമ്മുടെ ചിറകുകൾ തുന്നിച്ചേർത്തു, നമ്മളെ വീണ്ടും പറക്കാനായി പ്രേരിപ്പിക്കുന്ന സൗഹൃദങ്ങൾ…അങ്ങനെ കൈപിടിച്ചുയർത്തുന്ന ഒരു സൗഹൃദം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ…….നിങ്ങൾ ആവും ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ അല്ലെങ്കിൽ ഭാഗ്യവതിയായ വ്യക്തി….

😍✍️സുനി ഷാജി

By ivayana