എന്റെ ഉമ്മയുടെ സ്മരണാർത്ഥം കോഴിക്കോട് താമരശ്ശേരി അടിവാരം മട്ടിക്കുന്നിലെ ശശിക്കും കുടുംബത്തിനും ഞാനിന്നൊരു സ്നേഹ വീട് സമ്മാനിക്കുന്നു.സഖാവ് മൊയിദീൻക്ക ദേശാഭിമാനി പത്രത്തിന്റെ വരിക്കാരനായി എന്നെ ചേർക്കാനായി വന്നപ്പോൾ ഞാൻ പറഞ്ഞു സഖാവെ എന്നെ നിലവിൽ നിങ്ങൾതന്നെ ദേശഭിമായുടെ വരിക്കാരനാക്കിയിട്ടുണ്ട്മ റ്റെന്തങ്കിലും വലിയ കാര്യം ചെയ്യാൻ എന്നോട് പറയൂ ഞാൻ ചെയ്യാൻ തായ്യാറാണ്.

അങ്ങനെ മൊയിദീൻക്കയാണ് ശശിയുടെയും ഭാര്യയുടെയും മക്കളുടെയും വീടില്ലാത്ത അവസ്ഥയെ കുറിച്ച് എന്നോട് പറഞ്ഞത്.പിറ്റേ ദിവസം ശശിയുടെയും കുടുംബത്തിന്റെയും താമസ സ്ഥലത്ത് ഞാനെത്തി.ഒരാളുടെ വീട്ടുപറമ്പിലെ ഷെഡിൽ നരക ജീവിതം നയിക്കുന്ന അവസ്ഥ ഞാൻ നേരിട്ടു കണ്ടു.അന്ന് ഞാനാ കുടുംബത്തോട് പറഞ്ഞു എന്റെ ഉമ്മയുടെ സ്മരണാർത്ഥം ഞാൻ നിങ്ങൾക്ക് വീട് സമ്മാനിക്കുമെന്ന്.

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ തന്നെ വീടു പണി തുടങ്ങി.പക്ഷെ കരാറു കരായ കീഴിശ്ശേരിയിലെ കുഞ്ഞാപ്പുവും മുഹമ്മദും ഞങ്ങളെ പറ്റിച്ചു.സുഹൃത്ത് സലാംഭായിയാണ് കുഞ്ഞാപ്പുവിനേയും മുഹമ്മദിനേയും വീടുപണിക്കായി കരാർ ഏൽപ്പിച്ചത്.സലാം ഭായി വീടു നിർമ്മാണ പ്രവർത്തനങ്ങൾപൂർത്തികരിക്കാൻ ഒരു പാട് ശ്രമങ്ങൾ നടത്തി.രണ്ട് മാസം കൊണ്ട് പണി തീർത്തു തരുമെന്ന് പറഞ്ഞ് പണം വാങ്ങിയവർ രണ്ട് വർഷമായിട്ടും പണിതീർക്കാതെ ചതിച്ചു കളഞ്ഞു.ഒടുവിൽ മൊയിദിൻക്കതന്നെ വീടു പണിയേറ്റെടുത്ത് പൂർത്തീ കരിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇന്നലെ ഞാനും സുഹൃത്തുക്കളായ വിനോദും ബാബുവും ദുർഗാദാസും ചന്ദ്രേട്ടനും മിഹ്റാസും അവിടെ പോയിരുന്നു, കരാറിൽ പറഞ്ഞിരിക്കുന്ന ചില പണികൾ ഇനിയും ബാക്കിയുണ്ടെങ്കിലും മനോഹരമായ വീട് നിർമ്മിച്ചിരിക്കുന്നു.വീടു പരിസരത്ത് ഒരു പാട് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉണ്ടായിരുന്നു, അതൊക്കെ ഞങ്ങൾ ഇന്നലെ നീക്കം ചെയ്തു, വീട്ടുമുറ്റത്ത് മണ്ണിട്ട് വൃത്തിയാക്കി,എന്റെ കൂടെയുണ്ടായിരുന്ന സൃഹൃത്തുക്കളുടെ നന്മ ഞാൻ നേരിട്ടുകണ്ട ദിവസം കൂടിയായിരുന്നു ഇന്നലെ.ഞങ്ങൾ അവടെ പണിയെടുക്കുന്ന സമയത്ത് ശശിയേയും കുടുംബത്തേയും കാണാൻ പലരും വന്നെങ്കിലും അവിടത്തെ അവസ്ഥ കണ്ട് അല്പനേരമെങ്കിലും എന്തെങ്കിലും പണികൾ ശശിയുടെ വീട്ടിൽ ചെയ്യാൻ ആരും തയ്യാറായില്ല, ഫോട്ടോയെടുക്കാനായിരുന്നു അവിടെ വന്ന പലർക്കും തിടുക്കം.

ഉച്ചയ്ക്ക് ഭക്ഷണം ഞങ്ങൾ ഹോട്ടലിൽ നിന്നും വരുത്തി നൽകി,ഫോട്ടോയെടുക്കാൻ വന്നവർക്കും ഞങ്ങൾ ഭക്ഷണം നൽകി.സാധുക്കളോട് കരുണ കാണിക്കാൻ ഇവിടെ ആരുമില്ല….ഇന്നെന്റെ മതാപിതാക്കൾ എന്നോട് പറഞ്ഞ ആഗ്രഹങ്ങളിൽ ഒന്നു കൂടി പൂർത്തീ കരിക്കപ്പെടുകയാണ്. സഖാഖ് മൊയിദീൻക്കയ്ക്കും സി പി എം എന്ന രാഷ്ട്രീയ പ്രസ്ഥാനനത്തിനും കൂടി പങ്കുണ്ട് ശശിക്കും കുടുംബത്തിനും വീടെ൬ സ്വപ്നം യാഫാർത്ഥ്യമാകുന്നതിൽ.ഞാൻ നൽകുന്ന ഈ സ്നേഹ സമ്മാനം അർഹമായ കൈകളിലാണോയെന്ന് എനിക്കറിയില്ല,

അത് കാലം തെളിയിക്കട്ടെ….. ഹംസ.

By ivayana