ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: ടെക്നോളജി

അവസാന അദ്ധ്യായം

രചന : സഫീല തെന്നൂർ✍ ഒരു മരമായൊന്നുണർന്നു വന്നപ്പോൾഒരായിരം ചിന്തകൾ എന്നിലുണർന്നു വന്നു.മക്കൾ തൻ ഇഷ്ടങ്ങൾ നേടിയെടുക്കാൻനേരമില്ലാതെ ഞാൻ ആഴത്തിൽ പടർന്നിറങ്ങി.മക്കൾ തൻ സ്നേഹത്തിൻ കൂടൊരുക്കികൂട്ടിനായിരം തണ്ടുകൾ ഞാനൊരുക്കി.രാത്രികൾ പകലുകൾ എന്നറിയാതെമാർഗ്ഗം തിരഞ്ഞു ഞാൻ മക്കൾക്കായ്.ഓരോ ഇലയും തണലാക്കി മാറ്റിഓരോ സ്വപ്നവും…

വാഴുന്നോർ

രചന : കെ ജയനൻ✍ കല്പനപ്രമാണിക്കഅകൃത്യ കല്പനവാഴുന്നോർ തൻവരബലംഭോഗിച്ചു തീർക്കുന്നുദേശവാഴികൾ;അന്യന്റെ കർമ്മഫലങ്ങളും …. മുഴങ്ങുന്നൊരാപ്തവാക്യം;ചൂണ്ടുന്നു ദേശവാഴിക്കു നേരെവയലേലയിൽ , പണിയിടങ്ങളിൽകനൽ കത്തുന്ന കണ്ണിൽ നിന്നുംസഹികെട്ട നാവേറായ്:ആലക്കുടിയിൽ കിടക്കുംനായയ്ക്കുണ്ടോ പേടിതീപ്പൊരി കണ്ടീടിനാൽ …. അനുതപിക്കുന്നുപ്രജാപതിവെറും വാക്കിനാൽ കോർത്തു വച്ചനോക്കുകുത്തികളല്ലോ നമ്മൾ;ഇഹപരലോകവാസികൾ…. മതംദേശംമാനവികതതരം പോലെ…

അമ്മേ ഭാരതാം ബേ

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ അമ്മേ ഭാരതാം ബേ, കൈതൊഴുന്നു നിന്നെ ണാൻ.അമ്മതൻ മടിത്തട്ടിലൊന്നുറങ്ങാൻ എത്ര കൊതിച്ചതാണീ ബാല്യം.അടിമത്വത്തിൻ ചങ്ങല മാറ്റി നേടിയതാണി സ്വാതന്ത്ര്യം.ഓർത്തീടുക നാം നാടിനു വേണ്ടി ,ജീവൻ ബലിയർപ്പിച്ച,ധീരജവാന്മാരെ…നാനാജാതി മതസ്ഥരുമിന്നൊ രുപോൽ വാഴും നാടല്ലോ!.സിന്ധു ,ഗംഗാ,കാവേരിയാം…

നിലാക്കാഴ്ചകൾ

രചന : സതി സതീഷ്✍ മഴ വെറുതേ പെയ്യുന്നു…എന്നിലേയ്ക്കുനിന്നെ വർഷിച്ചുകൊണ്ട്തിമിര്‍ത്തു നിറയുകയാണ്മാനം.നീയെന്നില്‍ തുളുമ്പിയിരിക്കുന്നതുകൊണ്ടാവാംഅക്ഷരങ്ങളെന്നിൽഎത്തിച്ചേരാത്തത്.നീ പാതിവഴിയിലുപേക്ഷിച്ചുപോയ ഞാന്‍,പൊള്ളുന്ന വെയിലില്‍മഷിവറ്റിയ നാരായം മാത്രം…മഴ വെറുതേ പെയ്യുന്നു…കുടയുടെ വിഹ്വലതയെഭേദിച്ച് തെറിച്ചുവീഴുകയാണ്….മൗനംകുസൃതിത്തുള്ളികളായെന്നെപഴിച്ചും പരിഹസിച്ചുംകൊണ്ടിരിക്കുകയാണ്…കാഴ്ചകള്‍ കണ്ണിനെമടുപ്പിക്കുമ്പോള്‍നിനക്കെന്നിലേയ്ക്കുമടങ്ങി വരാം.മഴ പതുക്കെ പെയ്യുന്നു…എത്ര ശ്വാസം ഉള്ളിലെടുത്തിട്ടുംഅകംപൊള്ളയായ പോലെ,ഓരോ വാക്കിലുംനീ നിറഞ്ഞാലേഒരു തുള്ളിയാകൂ…പക്ഷേ….നിശബ്ദമാവാനാണ്എനിക്കിപ്പോഴിഷ്ടം.

എഴുത്തുകാരിയുടെ വീട്

രചന : സുധ തെക്കേമഠം✍ അയാൾ ചൂലുമെടുത്തുവീടു വൃത്തിയാക്കാനിറങ്ങി.അകം നിറയെ അക്ഷരങ്ങളാണ്ചിന്നിയും ചിതറിയുംവക്കൊടിഞ്ഞും ഞണുങ്ങിയുംഅവയങ്ങനെ ചിതറിക്കിടന്നു.കോരാനും വാരാനുംതല്ലിയൊതുക്കാനും പറ്റാതെഅവയങ്ങനെ പാറിപ്പാറി നിന്നു.കണ്ണോക്കിനു വന്നവരോട്അയാൾ പറഞ്ഞു.അവൾക്ക് ഒന്നിനുമൊരുചിട്ടയുണ്ടായിരുന്നില്ല.ഇവറ്റകളെ കണ്ടില്ലേ,അനുസരണയേയില്ലപകുതി വായിച്ചപുസ്തകങ്ങൾ തിണ്ണയിലുംചിരവപ്പുറത്തും അമ്മിക്കല്ലിലുംപരന്നു കിടക്കുന്നു.എഴുത്തു പുസ്തകംസ്‌റ്റൗവ്വിനടിയിൽ നിന്നുകൈ നീട്ടുന്നു..കത്തികളുടെ കൂട്ടിലാണ്പേനയുടെ താമസംവാക്കുകൾക്കുമൂർച്ചകൂടാൻഅതായിരുന്നോ കാരണം…

അഖണ്ഡഭാരതം

രചന : ദീപക് രാമൻ ശൂരനാട്.✍ കിഴക്ക് ദിക്കിലെ ഭാരത രത്നംഎരിഞ്ഞടങ്ങുമ്പോൾ,ശിരസ്സുയർത്തി നടക്കുവതെങ്ങനെഭാരത മാതാവേ…ശിരസ്സുയർത്തി നടക്കുവതെങ്ങനെപാരിൻ മാതാവേ… ആർഷഭാരത സംസ്കാരത്തെപണയം വയ്ക്കുന്നു…കുടിലത കാട്ടി ശകുനികൾഇന്നും ചൂതുകളിക്കുന്നു…മണ്ണും മാനോം കവർന്നെടുക്കാൻചൂതുകളിക്കുന്നു… വിവസ്ത്രയാക്കിയ ദ്രൗപതി വീണ്ടുംതെരുവിൽ കരയുന്നു…ആസുര ചിന്തയിൽ ദുശ്ശാസനൻമാർതാണ്ഡവമാടുന്നു…കാമ താണ്ഡവമാടുന്നു… കടിച്ചു കീറിയ…

അതാ ….ഗദ്ദർ യാഗശാലയിലേക്ക് ….

രചന : ജയനൻ✍ (വിപ്ലവ കവി ഗദ്ദർ ഹനുമാൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ എഴുതിയ കവിതയാണിത്. അദ്ദേഹത്തിന്റെ വേർപാടിലൂടെ ഇന്ത്യൻസായുധ വിപ്ലവ കാല്പനികതയുടെ ചടുല കാവ്യപാരമ്പര്യം അസ്തമിക്കുകയാണ്…ഗദ്ദറിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ഈ കവിതസമർപ്പിക്കുന്നു ) ആരുടെ ജനപഥത്തിൽആരോടൊപ്പംആരുടെ മുന്നാലെആരുടെ…

ഹിരോഷിമ ദിനം

രചന : കൈപ്പിള്ളി അനിയൻ വിഷ്ണു✍ “ഹേ ഹിരോഷിമേ,നിന്റെ അക്ഷരങ്ങൾക്ക് ,അന്ന് ചുവപ്പിന്റെ നിറമായിരുന്നു ,നിന്റെ ഗന്ധങ്ങൾക്ക്അന്ന് മാംസത്തിന്റെ മണമായിരുന്നു ,ആയുധമേറിയ പടനായകർനിന്റെ മാറിടം ലക്ഷ്യമാക്കി ഒരു ” ലിറ്റിൽ ബോയ് “യെ എറിഞ്ഞു,അവൻ ഒരു സമൂഹത്തിന്റെ സ്വപ്നങ്ങൾക്ക് അംഗഭംഗം വരുത്തി,മാനവസ്നേഹത്തിന്റെ…

അയിരൂർ നടുവില്ലം കുടുംബയോഗം ന്യൂയോർക്ക് ചാപ്ടർ 32-മത് ഫാമിലി പിക്‌നിക് ആഗസ്ത് 5-ന്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കുടുംബ പാരമ്പര്യം കാത്തു സൂക്ഷിക്കുക എന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും അഭിമാനത്തിന്റെ പ്രശ്നമാണ്. ഒരുവിധം പ്രശസ്തമായ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തിയാണെങ്കിൽ അവരുടെ കുടുംബപ്പേരിൽ അറിയപ്പെടുക എന്നത് അവർക്കു അതൊരു അഭിമാനമാണ്. പൊതുവെ ക്രിസ്തീയ കുടുംബങ്ങളിലാണ് കുടുംബ നാമത്തിൽ…

ഫൊക്കാന ഗ്ലോബൽ കൺവൻഷന്റെ ചെയർമാനായി ജോൺസൺ തങ്കച്ചനേയും, കൺവൻഷൻ പ്രസിഡന്റായി വിപിൻരാജിനെയും,കൺവൻഷൻ വൈസ് പ്രസിഡന്റായി ലീലാ മാരേട്ടിനെയും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിയമിച്ചു

ഡോ. കല ഷഹി(ഫൊക്കാന ജനറൽ സെക്രട്ടറി ) 2024 ജൂലൈ 18 19 20 തീയതികളിൽ വാഷിംഗ്‌ടൺ ഡിസിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇരുപത്തി ഒന്നാമത് ഫൊക്കാന ഗ്ലോബൽ കൺവൻഷന്റെ ചെയർമാനായി ജോൺസൺ തങ്കച്ചനേയും, കൺവൻഷൻ പ്രസിഡന്റായി വിപിൻ രാജിനെയും ,കൺവൻഷൻ കൺവീനർ…