ഷൂ വർക്കർ …. Vipin
നഗരോപാന്തപാതയിൽമുഷിഞ്ഞൊരു കീറക്കുടപോലെപാദുകവനഗർഭത്തിൽപടർന്ന മരത്തണലിൽചലമൊലിച്ച വ്രണിതപാദത്തോടെഅയാൾ സ്വയമൊരു ചക്രവർത്തിയായി.മുന്നിൽ കുമിഞ്ഞ പാദരക്ഷകൾക്ക്,തുന്നിയ ചെരിപ്പുഗന്ധമെന്നോർത്ത്തണൽ വിരിച്ച മരം ഓക്കാനപ്പെട്ടു.ചെരിപ്പുകൾ നീർത്തിയ ഗന്ധലോകത്ത്അയാളൊരു മഹാമൂക്കനായി.ഓരോ ചെരിപ്പിനുംഓരോ ഗന്ധമാണ്.ഓരോ ചെരിപ്പും കടന്നത്ഒരായിരം വഴികളാണ്.പൊടി പിടിച്ച ചെരിപ്പുകളിൽവ്രണജലംകൊണ്ടയാൾ നൂല് നൂറ്റു.ഓരോ ചെരിപ്പിലുംഓരോ കാലിലുമങ്ങനെചെരുപ്പുകുത്തിയുടെ ഗന്ധം നിറഞ്ഞു.ചെരുപ്പുകൾ പെരുകികാലുകൾ പെരുകിചെരുപ്പുഗന്ധികൾ…
