നനഞ്ഞ പ്രഭാതങ്ങൾ..
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ നനഞ്ഞ പ്രഭാതമാണിന്നുമെൻആകാശത്തിൽ,ഇരുണ്ട മേഘങ്ങൾതൻ തിരനോട്ടമാണിപ്പോൾ……തണുപ്പുണ്ടിറയത്തുകേറിനിൽക്കുകയാണെൻ“ഫൂസിയും….”വിറകൊണ്ടുവാലാട്ടുന്നിടക്കിടെ……ഊക്കോടെ പെയ്യും മഴക്കുത്തേറ്റുപൂവൻവാഴകീഴ്‌പ്പോട്ടു തലതാഴ്ത്തി നിൽക്കുന്നു വിഷണ്ണനായ്…..വെണ്ടയും തക്കാളിയും പയറും വഴുതനും,നിൽക്കുവാൻ വിഷമിച്ചു,മഴയിൽ നനയുന്നു….ഇത്തിരിനേരം മഴയ്ക്കിടവേളകൾവന്നാൽപക്ഷികൾ തൂവൽകുടഞ്ഞെങ്ങോട്ടോ പറക്കുന്നു….ഉത്തരംകിട്ടാതെഞാൻനിൽപ്പാണീയിറയത്തു,വിത്തുനാം വിതയ്ക്കാത്തപുൽച്ചെടികളും നോക്കി….
