ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

മനസ്സേ നീയ്യുമൊരു നെയ്യാറ്
നറുംനെയ്യൊഴുകിയ നെയ്യാറ്
നൈർമ്മല്യമെങ്ങൊ യകന്നുപോയി
നറുംനെയ്യുമെങ്ങൊ മറഞ്ഞുപോയ്.

കലങ്ങിയും തെളിഞ്ഞും നീരൊഴുകി
കരഞ്ഞും ചിരിച്ചും ഞൊറിയിളകി
ഉയർന്നും താഴ്ന്നുമലയിളകി
മെലിഞ്ഞും കവിഞ്ഞും പുഴയൊഴുകി

ഇടയ്ക്കിളം വെയിൽപോൽ മനംതെളിയും
നിർമ്മലമായിട്ടലയിളകും
തിരനോട്ടം പോലൊരരികിലൂടെ
നറുംനെയ്യ് മെല്ലെയൊഴുകി വരും

കൈക്കുമ്പിളതു കോരിയെടുക്കുവാനായ്
കൗതുകമോടെ യൊരുങ്ങി നില്ക്കും
ആനന്ദമോടവ നെയ് വിളക്കായ്
അക്ഷരത്തിരിയിട്ടു കൊളുത്തിവയ്ക്കും !

മനസ്സേ നീയ്യുമൊരു നെയ്യാറ്
നറുംനെയ്യൊഴുകിയ നെയ്യാറ്
നൈർമ്മല്യമെങ്ങൊ യകന്നുപോയി
നറും നെയ്യുമെങ്ങൊ മറഞ്ഞുപോയ്.

എം പി ശ്രീകുമാർ

By ivayana