ബ്രാഞ്ച് സെക്രട്ടറി
രചന :- സതീഷ് ഗോപി✍ ഒറ്റയ്ക്കാണ് നടത്തമെങ്കിലുംഒരാൾക്കൂട്ടത്തിൻറെ തടവിലാണ്.അവനവനു വേണ്ടിയല്ലാത്ത അലച്ചിലിന്ചെറുചിരിയുടെ കൂലി പോലും അയാൾക്ക് വേണ്ട .ചോര, വിയർപ്പ്, കണ്ണീര്മൂന്ന് ഒഴുക്കിൻ്റെയും ഉപ്പ് .അകം തെളിയുന്ന ചിരിയ്ക്ക്കടലുതോൽക്കുന്ന ആഴം .പങ്കിടാനരുതാത്ത വേദനകളോവീട്ടിത്തീരാത്ത കടമോഅയാളുടെ വള്ളിച്ചെരുപ്പിൻ്റെവാറുലയ്ക്കുന്നില്ല.ചോരുന്ന കൂരകൾഅയാളുടെ വരവിൽഅടുപ്പ് കത്തിക്കും.ആശുപത്രിയിലെ പട്ടിണിയുച്ചഅയാളുടെ…
