യുദ്ധവും സമാധാനവും … എൻ.കെ അജിത്ത് ആനാരി
പക്ഷികൾ ദേശാടനം നടത്തുമാകാശത്തിൽ,മത്സ്യങ്ങൾ യഥേഷ്ടമായ് നീന്തുന്ന സമുദ്രത്തിൽഇല്ലെല്ലോ അതിരുകളില്ലെല്ലോ രാജ്യങ്ങളുംപിന്നെന്തേ മനുഷ്യരീ മണ്ണിതിലതിരിട്ടുമണ്ണിനെ വിഭജിച്ചു യുദ്ധത്തിനൊരുങ്ങുന്നു? സ്വാർത്ഥത മനമേറിതീർത്തതാമതിരിലായ്നിസ്വാർത്ഥർ മരിക്കുന്നുവായുധം ചലിക്കവേഭൂമിയിൽ ബുദ്ധിയേറെയുള്ളതാം ജീവികളീഭൂമിയിൽ പരസ്പരം കൊല്ലുന്നു നിർദ്ദയമായ് തീരട്ടെ നിരർത്ഥക ദുരയുമഭിമാനോംവാഴട്ടെ ലോകത്തൊന്നായ് മാനുഷർ നിർഭയരായ്ഭൂമിയെച്ചുട്ടുകൊല്ലാനൊരുക്കിവച്ചിട്ടുള്ളആയുധക്കുമ്പാരങ്ങൾ ശാശ്വതം നശിക്കട്ടെ രാജ്യങ്ങൾ…
