കിസാൻ
രചന : ജയേഷ് പണിക്കർ ✍ പ്രകൃതി തൻ പ്രിയരാകും തോഴരിവർപരിപാലനത്തിലഗ്രഗണ്യർഋതു ഭേദമറിഞ്ഞെന്നുമീ മണ്ണിനെഹൃദയത്തോടെന്നുമേ ചേർത്തു നിർത്തുംതിരികെ കൊടുക്കുന്നു ജനനിയെന്നുംനിറയെ ഫലങ്ങളായെന്നുമെന്നുംഅറിവൂ പരസ്പര സ്നേഹത്തിനാൽഅനുദിനമീബന്ധമൂഴിയിലായ്വിലയെന്തെന്നറിയുമോ ഇവർവിയർപ്പാലുർവ്വിയെ ഫലപുഷ്ടമാക്കിടുന്നുജലമേകി ദാഹം ശമിപ്പിച്ചിടുംജനനി തൻ ഹൃദയമറിയുന്നവർമലിനമാക്കാതെ മണ്ണിലെന്നുംവിളയൊരുക്കുന്ന സഹോദരങ്ങൾതൊഴുതിടൂ കൈകൂപ്പിയിവരെയെന്നുംതളരാതെ മണ്ണിനെയറിയുവോരെ.
