ദുര തിന്ന മാനുജർ
രചന : ബീഗം ✍️ തിമിർത്തു പെയ്യുന്ന അഹങ്കാരമാരിയിൽതുടിച്ചു നിൽക്കുന്നുദുര തിന്ന മാനുജർഓശാന ഞായറിൻ ഔന്നത്യം കാണാതെഓജസ്സു പകരുന്ന വ്രത ശുദ്ധി കാണാതെഒളിമങ്ങാത്ത വിഷുപ്പുലരിയെ നോക്കാതെഒളിയമ്പുകൾ തീർത്തുന്മാദലഹരിയിൽഓടിക്കളിക്കുന്ന കുഞ്ഞിളം പൂക്കളെഓടിയടുത്തു ഞെരുക്കുന്നു മണ്ണിലാഴ്ത്തുന്നുകൂടപ്പിറപ്പിനു മരണമാല്യം ചാർത്താൻമടിയില്ല വ്യഥയില്ല ഭയമില്ലയൊട്ടുംതലോടി തളർന്ന പാണികളെതല്ലിച്ചതക്കുന്നു…