ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : മോഹൻദാസ് എവർഷൈൻ ✍

ആവോളം സ്നേഹം
വിളമ്പുന്നൊരാമ്മയ്ക്ക്
നല്കുവാൻ എന്തുണ്ട്
മക്കളെ കയ്യിൽ?
വാത്സല്യപ്പൂമര കൊമ്പിലൂഞ്ഞാല്
കെട്ടുന്നോരമ്മയ്ക്ക്
നല്കുവാനെന്തുണ്ട്
മക്കളെ കയ്യിൽ?
എന്തുണ്ട് മക്കളെ നെഞ്ചിൽ?.
അമ്മിഞ്ഞപാൽ അമൃതായി
നുകർന്നതും,
താരാട്ട് പാട്ടിൻ ഈണം
നുണഞ്ഞതും,
അമ്മതൻ ഉള്ളം കവർന്നതും,
ഓർക്കുവാൻ,
കണ്ണാടി പോലുള്ളം
തെളിഞ്ഞിടാൻ,
മാറാല മറയ്ക്കാത്ത ബാല്യത്തിൻ
ചെപ്പിലേക്കൊന്നെത്തി
നോക്കൂ.
നേരം തികയാതെ
ഓടുന്ന നേരത്തും, ഓർമ്മയിലാ –
ബാല്യം ഓടിയെത്തും.
അമ്മതൻ പുഞ്ചിരി
ഓണനിലാവ് പോൽ മനംക്കവരും.
അമ്മയെ വന്ദിക്കുവാൻ
മറക്കുന്ന മക്കൾ
പുണ്യം തിരഞ്ഞിങ്
മന്ദിരം തേടീ നടപ്പൂ,
അമ്മയ്ക്ക് നല്കാത്തൊരാ
കാണിക്ക നൽകീടിൽ
ഏതൊരു ദേവത മിഴി തുറപ്പാൻ?.

By ivayana