രചന : ആർച്ച ആശ ✍️
പെണ്ണൊരുമ്പെട്ടാൽ
ബ്രഹ്മനും തോൽക്കും.
എന്നതിനെ
തിരുത്തലുകളിൽപ്പെടുത്തി
പെണ്ണൊരുമ്പെട്ടാൽ
ജീവനും പോകും
എന്നാക്കി മാറ്റുക.
പഴഞ്ചൊല്ലുകൾ
പതിവ് തെറ്റിച്ച്
നടന്നുതുടങ്ങിയിട്ട്
നാളുകളേറെയായി.
പഴഞ്ചൊല്ലിൽ
പതിരുകൾ കുമിഞ്ഞു
അർത്ഥങ്ങൾ മാറിയ
കാലമെന്നോ കടന്നു നമ്മൾ.
ആരോപണ മുനയിൽ
ആയുസ്സറ്റവനോട്
ഇനിയവൻ്റെ കൂട്ടിൽ
മരിച്ചു ജീവിക്കുന്നവരോട്
ക്ഷമാപണമല്ലാതെ
എന്തുണ്ട് ചൊല്ലുവാൻ
കഴിയുമെങ്കിൽ
ക്ഷമിക്കുക.

