ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: കവിതകൾ

🙈 പ്രകൃതീശ്വരീ, നിന്നെ സ്ത്രീയായ് സ്മരിച്ചോട്ടെ🐵

രചന : കൃഷ്ണമോഹൻ കെ പി✍ ഒരു വസന്തദ്യുതിയുണർത്തി നീയൊരുങ്ങുമ്പോൾഅരികിൽ വന്നൊന്നോമനിയ്ക്കാനാഗ്രഹിച്ചൂ ഞാൻഅധരമിത്ര മധുരമായി പുഞ്ചിരിയ്ക്കുമ്പോൾമധുരിത, മധു ബിന്ദുവൊന്നു, കണ്ടു ഞാനവിടെതില പുഷ്പസമമാകും നാസിക തന്മേൽതിളങ്ങുന്ന, മൂക്കുത്തി കണ്ടു നില്പൂ ഞാൻവരമഞ്ഞൾ കണക്കുള്ള മുഖപത്മത്തിൽവിരിയുന്ന ഭാവഹാവ വീചികൾ മുന്നിൽകരങ്ങളെക്കൂപ്പിയങ്ങു നമിച്ചു നില്ക്കുംകതിരവൻ…

വേണ്ടിനി ബാല്യം

രചന : ബാബുഡാനിയല്‍ ✍ അകലെ വിഭാകരന്‍പൂശുന്നു ചായം വാനില്‍പക്ഷികള്‍ ചിലയ്ക്കുന്നുപുലരി വിടരുന്നു നിദ്രവിട്ടുണര്‍ന്നു ഞാന്‍നോക്കുന്നു നാലുപാടുംചാരത്തായുറങ്ങുന്നു-ണ്ടിപ്പോഴും സഹോദരന്‍ പാടത്തു പണിചെയ്യാന്‍പോയതാണെന്നമ്മയുംമാടത്തില്‍ കിടാങ്ങള്‍ക്ക്ജീവനോപായം തേടി. കാളുന്ന വയറിന്‍റെഅത്തലൊന്നടക്കുവാന്‍ആളുന്ന മനവുമായ്തുറന്നൂ കഞ്ഞിക്കലം അടിയില്‍ക്കിടക്കുന്നു-ണ്ടിത്തിരിപ്പഴഞ്ചോറുംതൊടിയില്‍ മുളച്ചോരുപഴുത്ത കാന്താരിയും കൊച്ചുകിണ്ണത്തിലായീകോരിയെടുത്തു ഞാനാഉപ്പുനീര്‍ തൂകിയൊരാവറ്റുമായ് നിന്നീടവേ ഞെട്ടിയുണര്‍ന്നിട്ടെന്നെനോക്കുന്നു…

പ്രാതൽ.

രചന : മംഗളാനന്ദൻ✍ അംബരക്കോണിലെങ്ങാ-നൊളിച്ചു കളിക്കുന്നഅമ്പിളിക്കലതരാ-മെന്നൊരു വാഗ്ദാനത്തിൽഅമ്മതൻ മടിത്തട്ടി-ലിരുന്നു മാമുണ്ടൊരുനന്മതൻ ഗതകാല-മോർമ്മയിൽ വരുന്നില്ല.എരിയുമടുപ്പിന്റെചാരത്തു ചൂടാറാത്തകരുതൽ പോലെ പ്രാതൽകിട്ടിയ ചെറുബാല്യം,അറിയാമതിൻ സ്വാദു,കയ്പുനീർ കുടിച്ചിട്ടുംമറക്കാനാവാതെന്റെനാവുമേലിരിക്കുന്നു.പട്ടിണിപ്പാവങ്ങൾക്ക-ന്നൊരുനേരമാണന്നംകിട്ടുക,യതിനന്തി-ക്കെത്തണമരിയെന്നും.ഒഴിഞ്ഞ വയറിന്റെ-യയഞ്ഞ താളം കേട്ടുകുഴിഞ്ഞ മിഴികളിൽവറുതി കുടിപാർത്ത,ഒരു കർക്കടകത്തിൽമഴയത്തോടിക്കേറിമരണം വന്നെൻ വീട്ടി-ലച്ഛനെ കൂട്ടിപ്പോയി.പിന്നീടു പള്ളിക്കൂടംകൈവിട്ട കിടാത്തന്റെമുന്നിലങ്ങനെ നീണ്ടുജീവിതം കിടക്കുന്നു!.

മന്ത്രം

രചന : മാധവ് കെ വാസുദേവ് ✍ എന്നിലുതിരുന്ന ആത്മഭാവംനിന്നില്‍നിറയുന്ന രാഗതീര്‍ത്ഥംമിഴിയിലുണരുന്ന പൊന്‍പ്പുലരിനാളെനിന്‍ചുണ്ടിലെ ഭാവഗീതം. അലയുന്ന കാറ്റിന്റെകിന്നാരങ്ങള്‍ഒഴുകുന്നുപുഴയുടെ താളങ്ങളായ്ആലിലച്ചാര്‍ത്തിന്‍ വളകിലുക്കംചടുലതാളങ്ങള്‍ക്കു നാദമാകാം. ദേവപഥങ്ങള്‍ക്കു മേലേനിന്നുംപൊഴിയുന്നതേന്‍മഴ തുള്ളിയായ്നിന്നെപ്പൊതിയും കുളിരലകള്‍ഓര്‍മ്മയില്‍മധുരമാം മാമ്പഴങ്ങള്‍ . നാളെയീനാടിന്റെ ഹരിതഭംഗിനീരറ്റു പോവുന്നനീര്‍ത്തടങ്ങള്‍മരനിഴല്‍ തേടുന്നമലനിരയുംഒരുവേളമിഴികളില്‍ ചിത്രമാവാം. കേരനിരകളും മേഘവര്‍ണ്ണങ്ങളുംകത്തുന്നസൂര്യന്‍റെയുള്ളിലെ താപവുംവിളറിവെളുത്ത…

ജീവിതം മനോഹരമാണ്🌷🌷

രചന : ജലജ സുനീഷ് ✍ തനിച്ചാവുക എന്നത് —യാതൊരു നിർബന്ധങ്ങളോ നിബന്ധനകളോ ഇല്ലാതെതന്നിടങ്ങളിൽ ലയിച്ചുചേരുക എന്നതു കൂടിയാണ്.തന്റേതുമാത്രമായഉൾക്കാഴ്ച്ചകളേയുംസൗന്ദര്യങ്ങളേയുംഎത്രയോ ആവാഹിച്ച്സ്വയം നിർവൃതിയടയുന്നവർത്തമാനകാലം.മൗനമെന്നത് —ആത്മ സംഘർഷങ്ങളുടെചില്ലുവാതിലുകൾക്കപ്പുറംനിഗൂഡഭാഷകളുടെ-അതിമനോഹര സംഗമം .ഏറ്റുപറച്ചിലുകളും –ഏറ്റക്കുറച്ചിലുകളുമില്ലാതെ ..പങ്കുവെക്കലുകളും –പരാതികളുമില്ലാതെ ..നിശബ്ദമായൊരാകാശം.നിറങ്ങളുടെ മേഘസമുദ്രങ്ങൾ .ചുവപ്പും നീലയും മഷി കുടഞ്ഞദിനാന്ത്യങ്ങൾ ..നിലാവർഷമേറ്റ…

അണുവിധങ്ങൾ

രചന : ഹരിദാസ് കൊടകര✍ മുത്തങ്ങമാലകൾകല്ലുപാത്രങ്ങളുംസൂക്ഷ്മമാക്കുന്നോരിരിപ്പ്ഈ ദിക്കിലെല്ലാം കറുപ്പ്.പകൽ വർണ്ണമാകെപ്പകപ്പ്. പൊരുൾസത്ത്-ചേരാത്തിരുൾവാദിമൂർച്ച.അമാവാസി പക്കംചുരുളഴിച്ചകം വേദിവാദംനെട്ടോട്ടമാകെപ്പനിപ്പ് ദാരുണം..മീൻവലക്കാതിൽ-പൊറുതി പക്ഷത്തിലെകറുത്തവാവിന്നല..മഹാജീവ ലായം..വയൽച്ചുള്ളി മുള്ളിൽ-കലമ്പൽ മൃദുത്വംഛിദ്രം പടവിറങ്ങും-വേർപാടുനോവിൻ-നിരാശ.ഏങ്ങൽ വിടവിലന്ധം-വെളിച്ചം.അണുവിന്നു മാത്രംചിനപ്പ്. ഉമിത്തോടിലന്നംഇരുൾ നേത്രനീര്ബൃഹത്താം അണുത്വംകടലാം വിഭുത്വം.

ഹായെന്തൊരു സ്പീഡ്

രചന : സുരേഷ് പൊൻകുന്നം✍ എപ്പോൾ മരിക്കണംഅപ്പോളെന്നെ സ്മരിക്കുകമരണം മൊഴിയുന്നുകൂട്ടിനായ് ഞാനുണ്ട് കൂടെഹായെന്റെ തോളത്ത്കയ്യിട്ടയാൾ പ്രീയ കൂട്ട്കാരനായി മരണംവാ സുഹൃത്തേ നമുക്കൊന്നടിക്കാംചുറ്റിയടിക്കാംമരണം വരുകയോ പോകയോ ചെയ്യട്ടെബാറിലെയരണ്ടവെളിച്ചത്തിൽഞങ്ങളിരുവരും(ഇരുൾ വേണം മരണത്തിന്വെടിവട്ടം കൂടുവാൻ)മരണമൊരു പയന്റ്പൊട്ടിച്ചൊഴിക്കുമ്പോൾപൊട്ടിച്ചിരിച്ച് തോളിൽ തട്ടിഹാ ഹാ സുഹൃത്തേമരണമെത്ര സുന്ദരം മധുരംതണുത്ത വിസ്കിയൊരു…

വേനൽ കടുക്കുമ്പോൾ

രചന : വാസുദേവൻ. കെ. വി✍ പണ്ട്ഓട് മേഞ്ഞ കൂരകൾ വീടുകൾചുറ്റും പന്തലിച്ച ശിഖരങ്ങൾവേനൽ ചൂട് പൊഴിച്ചിരുന്നുമരങ്ങളത് ഏറ്റുവാങ്ങിരുന്നുഓട് പെണ്ണുടൽ കണക്കെപതുക്കെപതുക്കെചൂടാകും;ഓട് പെൺരോഷം പോലെഅതിവേഗത്തിൽ തണുക്കുംഇളംകുളിരേകുന്ന പകലുകൾഗാഢനിദ്രയേകുന്ന രാത്രികൾഇന്നലെ-ഓടുകൾ തൂക്കിയെറിഞ്ഞകോൺക്രീറ്റ് മേൽക്കൂരകൾ‘ലോ’-യില് നിന്ന് ‘ഹൈ’ -ലേക്കുമാറിയ നമ്മുടെ സ്റ്റാറ്റസ് മുദ്രകൾഒറ്റനിലകൂരകൾ വിട്ടൊഴിഞ്ഞുനമ്മൾ…

ജനനീ ജൻമഭൂമി

രചന : ശ്രീകുമാർ എം പി ✍ തിരുവോണപ്പാട്ടുകൾ പാടുന്ന നാട്തിരുവാതിരനൃത്തമാടുന്ന നാട്പൊൻവിഷുക്കണി കണ്ടുണരുന്ന നാട്പൊൻതിങ്കൾക്കല പോലെൻ മലയാളനാട്കണിക്കൊന്നകൾ പൂത്തുലയുന്ന നാട്കതിരണിപ്പാടങ്ങളണിയുന്ന നാട്കൈതപ്പൂ മണം നീളെയൊഴുകുന്ന നാട്കൈതോലപ്പായ മേലുറങ്ങുന്ന നാട്കാവിലെ പാട്ടു കേട്ടുണരുന്ന നാട്കാർമേഘശകലങ്ങൾ പാറുന്ന നാട്കാടും മലകളും കാക്കുന്ന നാട്കടലിന്റെ…

ഞങ്ങളും പ്രണയിക്കുന്നു..

രചന : മീനാക്ഷി സ ✍ പറയാന്‍ മറന്ന വാക്കുകളുംകേള്‍ക്കാന്‍ കൊതിച്ച വാക്കുകളുംമഴച്ചാറലായിറ്റുമ്പോള്‍തകരകള്‍ പോലെആഴങ്ങളില്‍ നിന്ന്പ്രണയം മുളയ്ക്കുന്നു.പ്രണയത്തിന്റെ വഴികളില്‍പറഞ്ഞ വാക്കുകളത്രയുംകരിയിലകളായ് പറക്കുമ്പോള്‍പ്രണയം മരിക്കുന്നു.വെള്ള പുതച്ചപ്രണയജഢങ്ങളെവെണ്ണക്കല്ലിനുള്ളില്‍സ്മരണഹേതുവാക്കിയരണ്ട് പ്രണയിനികള്‍!!പെറുക്കിയെടുത്തപ്രണയത്തുണ്ടുകള്‍പായില്‍ പൊതിഞ്ഞ്പ്രണയത്തെ തുന്നിക്കെട്ടുന്നുപ്രണയപാളങ്ങളില്‍!ഒരു ബര്‍ഗറിന്‍ രുചിയ്ക്കൊപ്പംഅലിഞ്ഞു തീര്‍ന്നൊരുമധുരത്തിനൊപ്പം, വിരല്‍തുമ്പ്-വരയ്ക്കും വന്യമാംവാക്കുകള്‍ക്കൊപ്പം‘ഹായില്‍’ തുടങ്ങി ‘ബൈയില്‍’ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകൾക്കിടയിലൂടെഞങ്ങളും പ്രണയിക്കുന്നു..