കവിത പിറക്കുന്നത്
രചന : ശ്രീകുമാർ എം പി✍ ഒരു കാവ്യമെത്തുവാനൊരു നേരമുണ്ട്നവവധു പോലെ കതിർമണ്ഡപമേറിഅടിവച്ചു വന്നെത്തെ കരം ഗ്രഹിച്ചീടാൻകരളും കരങ്ങളുമൊന്നൊരുങ്ങേണം.ചാരുവസന്തമൊന്നടുക്കുന്ന പോലെചന്ദനം ചാർത്തിയ പൂന്തിങ്കളെ പോലെചാഞ്ഞുലഞ്ഞാടുന്ന നിറവയൽ പോലെചഞ്ചലനേത്രങ്ങളിളകുന്ന പോലെചെന്താമരപ്പൂക്കൾ വിടരുന്ന പോലെചെറുനാമ്പു പൊട്ടുന്ന മുകുളം കണക്കെചേലൊത്ത കലയുടെ തിരനോട്ടം പോലെചെമ്മുകിൽ മാനത്തൂടൊഴുകുന്ന…