അമ്മേ ..
രചന : സുമോദ് പരുമല ✍ മറയത്തുനിന്നുനിറമിഴികൾ തുടച്ചുകൊണ്ടരികത്തുവന്നു ചിരിയ്ക്കുമമ്മേ …പഷ്ണിക്കലത്തിൻ്റെ തിളമാറ്റി വറ്റുകൾ മാത്രം ചൊരിഞ്ഞൂട്ടിവിശപ്പിൻ താഴപ്പായ നീ നീർത്തിയെന്നും ചുരുണ്ടുറങ്ങി ..വഴിക്കണ്ണുകൾ നീട്ടി .. ഓരോയിലയനക്കത്തിലും പേർ ചൊല്ലിമുട്ടവിളക്കിൻ്റെ തിരിനീട്ടിയുമ്മറപ്പടിയിൽ നീ വാടിക്കുഴഞ്ഞ് ,പാതിമയങ്ങി …ഒടുവിലെത്തും നേരമൊരുമുത്തം മൂർദ്ധാവിലേകികണ്ണീർച്ചിരിയോടെ…
